AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Myrmecophobia Death: ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ

Myrmecophobia Death Telangana: പല സ്ഥലങ്ങളിലും ചികിത്സിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ചൊവ്വാഴ്ച വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കിടപ്പുമുറി അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു.

Myrmecophobia Death: ഉറുമ്പിനെ പേടിച്ച് യുവതി ആത്മഹത്യ ചെയ്തു…. ആത്മഹത്യാ കുറിപ്പ് ഇങ്ങനെ
Fear To Ants DeathImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 06 Nov 2025 15:47 PM

തെലങ്കാന: ശ്രീ.. ക്ഷമിക്കണം.. എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല. അൻവിയെ നന്നായി വളർത്തൂ.. ദയവായി അന്നവാരത്തെയും തിരുപ്പതിയെയും യെല്ലമ്മയെയും നോക്കൂ…. ഒരു യുവതിയുടെ ആത്മ​ഹത്യാ കുറിപ്പാണിത്. തെലങ്കാനയിലെ
സംഗറെഡ്ഡി ജില്ലയിലാണ് ഉറുമ്പുകളോടുള്ള ഭയംകാരണം വീട്ടമ്മ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിനടുത്തായി കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മരണകാരണം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഭൗതികശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: Viral News: കുട്ടികളെകൊണ്ട് കാൽ തടവിച്ചു; ആന്ധ്രാപ്രദേശിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ

പോലീസ് പറയുന്നതനുസരിച്ച്, ശ്രീകാന്ത്, മനീഷ (25) എന്നീ ദമ്പതികൾ മകളോടൊപ്പം സംഗറെഡ്ഡി ജില്ലയിലെ അമീൻപൂരിലുള്ള ഷാർവ ഹോംസിലാണ് താമസിക്കുന്നത്. കുറച്ചുകാലമായി മനീഷയ്ക്ക് ഉറുമ്പുകളോട് അമിതമായ ഭയം ഉണ്ടായിരുന്നു. മൈർമെകോഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുക. ഈ പ്രശ്നം പരിഹരിക്കാൻ, മനീഷയുടെ കുടുംബാംഗങ്ങൾ പല ആശുപത്രികളിലും കൊണ്ടുപോയി.

പല സ്ഥലങ്ങളിലും ചികിത്സിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ചൊവ്വാഴ്ച വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കിടപ്പുമുറി അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ഭാര്യയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു.