AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dowry death: സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത, ഗ‍ർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും

Dowry Death in Karnataka: സ്ത്രീധനത്തിന്റെ ബാക്കി ലഭിച്ചില്ലെന്ന പേരിലായിരുന്നു ക്രൂരത. പണവും സ്വ‍‍ർണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേർന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.

Dowry death: സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത, ഗ‍ർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 08 Mar 2026 | 08:05 AM

കർണാടക: സ്ത്രീധനത്തിന്റെ പേരിൽ ഏഴ് മാസം ​ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവും ഭർതൃപിതാവും. ദീപ മഗദുമ്മ എന്ന മുപ്പതുകാരി ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ കയറിട്ട് മുറുക്കിയായിരുന്നു ക്രൂരമായ കൊലപാതകം. സംഭവത്തിൽ ഭർത്താവ് അഭിഷേകിനെയും ഭ‍ർതൃ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കർണാടകയിലെ അലഖന്നൂർ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധനത്തിന്റെ ബാക്കി ലഭിച്ചില്ലെന്ന പേരിലായിരുന്നു ക്രൂരത. പണവും സ്വ‍‍ർണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ചേർന്ന് ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഗർഭിണിയാണെന്നത്  പോലും കണക്കിലെടുക്കാതെ ആയിരുന്നു അഭിഷേകും പിതാവും ചേർന്ന് ദീപയെ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കറങ്ങാന്‍ പോകല്ലേ, വെന്തുരുകും; ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ

കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. എന്നാൽ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ മുറിവുകൾ കണ്ടെത്തിയത്.

ദീപയുടെ കൈകളിൽ ഉൾപ്പെടെ ബ്ലേഡ് കൊണ്ട് വര‌ഞ്ഞത് പോലെ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ദീപയുടെ ബന്ധുക്കളുടെ പരാതിയിൽ ഹാറുഗേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഭിഷേകിനെയും പിതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.  പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി

Follow Us