AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namma Metro: ബെംഗളൂരു നമ്മ മെട്രോ; ഗ്രീന്‍ ലൈനില്‍ ഡിടിജി ട്രെയിനെത്തി, ഇനിയെല്ലാം അതിവേഗം

Bengaluru Namma Metro Green Line Gets DTG Train: സ്റ്റാറ്റിക്, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പരിശോധനകള്‍ക്ക് ഉള്‍പ്പെടെ ട്രെയിനിനെ വിധേയമാക്കും. ഗ്രീന്‍ ലൈനില്‍ രാത്രിയിലാണ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തുന്നത്. ആകെ 750 കിലോമീറ്ററാണ് പരീക്ഷണയോട്ടം.

Namma Metro: ബെംഗളൂരു നമ്മ മെട്രോ; ഗ്രീന്‍ ലൈനില്‍ ഡിടിജി ട്രെയിനെത്തി, ഇനിയെല്ലാം അതിവേഗം
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 08 Mar 2026 | 07:58 AM

ബെംഗളൂരു: നമ്മ മെട്രോ ഗ്രീന്‍ ലൈനിലേക്ക് പുതിയ ട്രെയിനെത്തി. ഇന്ത്യയിലെ ആദ്യത്തെ ദീര്‍ഘദൂര (ഡിടിജി) ട്രെയിനാണ് എത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് കമ്പനി നിര്‍മിച്ച ഈ ട്രെയിന്‍ ഗ്രീന്‍ ലൈനില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ്. നിരവധി പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.

ഫെബ്രുവരി 18നാണ് ടിറ്റാഗഡ് കമ്പനി ആറ് ഡിടിജി മെട്രോ കോച്ചുകള്‍ ബെംഗളൂരുവിലേക്ക് അയച്ചത്. ഇത് മാര്‍ച്ച് ആദ്യവാരത്തോടെ ബെംഗളൂരുവിലെ പീനിയെ മെട്രോ ഡിപ്പോയിലെത്തി. പരിശോധനയ്ക്കായി ട്രെയിന്‍ ഇപ്പോള്‍ ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സ്എല്‍) അറിയിച്ചു.

സ്റ്റാറ്റിക്, ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പരിശോധനകള്‍ക്ക് ഉള്‍പ്പെടെ ട്രെയിനിനെ വിധേയമാക്കും. ഗ്രീന്‍ ലൈനില്‍ രാത്രിയിലാണ് ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തുന്നത്. ആകെ 750 കിലോമീറ്ററാണ് പരീക്ഷണയോട്ടം. മാര്‍ച്ച് അവസാനത്തോടെ രണ്ടാമത്തെ ഡിടിജി ട്രെയിനും ബെംഗളൂരുവിലേക്ക് ടിറ്റാഗഡ് കമ്പനി അയക്കുമെന്നാണ് വിവരം.

അതേസമയം, ചൈനയില്‍ നിര്‍മിച്ച പ്രോട്ടോടൈപ്പ് ട്രെയിന്‍ കഴിഞ്ഞ വര്‍ഷമാണ് ഇവിടെ എത്തിയത്. രണ്ട് ട്രെയിനുകള്‍ കൂടി ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ ബെംഗളൂരു മെട്രോയില്‍ സര്‍വീസ് ആരംഭിക്കും. പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്കാണ് ഈ ട്രെയിനുകള്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Also Read: Namma Metro: ഓരോ മിനിറ്റിലും ട്രെയിന്‍; നമ്മ മെട്രോ യാത്രക്കാര്‍ക്ക് ആഘോഷക്കാലം

ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളില്‍ നിലവില്‍ പ്രതിദിനം 57 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് പുതിയ ട്രെയിന്‍ കൂടി എത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ പുതിയ ഏഴ് ട്രെയിനുകള്‍ കൂടി യെല്ലോ ലൈനിലേക്ക് മാറ്റും, ഇവിടെ ഇപ്പോള്‍ ആകെ എട്ട് ട്രെയിനുകളാണുള്ളത്.

Follow Us