ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യംചെയ്തു
Dulquer Salmaan questioned by customs: കൊച്ചി: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ സംഭവത്തിൽ ദുൽഖർ സൽമാന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലേക്ക് കടത്തി കൂടിയ വിലക്ക് വിൽക്കുന്നുവെന്നതാണ് ഭൂട്ടാൻ കാർ കടത്ത് കേസ്.
കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ സംഭവത്തിൽ ദുൽഖർ സൽമാന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായാണ് കാറുകൾ പിടിച്ചെടുത്തത്. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുൽഖർ ചോദ്യംചെയ്യലിൽ മൊഴി നൽകി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് ഏഴ് മണിക്കൂറോളം നീണ്ട വിശദമായി ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്.
ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം ‘ലക്കി ഭാസ്കർ’ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോൾ കാർ നേരത്തെ പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളും ദുൽഖറിന്റെ പക്കൽനിന്ന് അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നു.
Also Read: കോട്ടയം കോടിമത പാലം ഒരാഴ്ചത്തേക്ക് അടയ്ക്കുന്നു! എംസി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
മാസങ്ങൾക്ക് മുൻപാണ് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആദ്യമായി ദുൽഖറിലേക്കും എത്തിയത്. അന്ന് ദുൽഖറിന്റെ വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും നിയമപരമായാണ് കാറുകൾ വാങ്ങിയെതെന്ന് വ്യക്തമാക്കി ദുൽഖർ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ കാറുകൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളത്തിലേക്ക് കടത്തി കൂടിയ വിലക്ക് വിൽക്കുന്നുവെന്നതാണ് ഭൂട്ടാൻ കാർ കടത്ത് കേസ്. ഇത്തരത്തിൽ കേരളത്തിലേക്ക് എത്തിയ വാഹനങ്ങൾ സ്വന്തമാക്കിയവരിൽ ഒരാളാണ് ദുൽഖർ സൽമാനെന്ന് കസ്റ്റംസ് സംശയിക്കുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് റജിസ്റ്റർ
മറ്റു രാജ്യങ്ങളിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാൻ അനുവാദമില്ല. അതിനാൽ ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് റജിസ്റ്റർ ചെയ്താണ് വാഹനങ്ങൾ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇത്തരത്തിൽ പല കൈകൾ മാറിമറിഞ്ഞാണ് ഭൂട്ടാൻ വാഹനങ്ങൾ ഇന്ത്യയിലെ പലയിടത്തായി നിലവിലെ ഉടമസ്ഥരിലെത്തിയിട്ടുള്ളത്.
കേരളത്തിൽ ഇരുന്നൂറോളം വാഹനങ്ങൾ
ഭൂട്ടാനിൽ നിന്ന് കേരളത്തിൽ ഇരുന്നൂറോളം വാഹനങ്ങൾ എത്തിയിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഭൂട്ടാനിലെ പട്ടാള വണ്ടികൾ ഉൾപ്പെടെ ഇത്തരത്തിൽ വ്യാജ രജിസ്ട്രേഷനിലൂടെ ഇന്ത്യയിലെത്തി എന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തേ ഭൂട്ടാനിലെ മുൻ സൈനിക ഉദ്യോഗസ്ഥനെ റോയൽ ഭൂട്ടാൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
English Summary
Actress Dulquer Salmaan was questioned by customs in connection with the Bhutan car smuggling case. The questioning took place at the Kochi Customs Preventive Office. Dulquer said during the questioning that he did not know that the car was smuggled. The detailed questioning lasted for about seven hours at the Kochi Customs Office today. Earlier, customs had seized four of Dulquer Salmaan’s cars in the incident.