Namma Metro: ബെംഗളൂരു വിമാനത്താവളത്തിലേക്കും മെട്രോയെത്തി; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

Namma Metro to Kempegowda Airport: രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന പാതയാണിത്.

Namma Metro: ബെംഗളൂരു വിമാനത്താവളത്തിലേക്കും മെട്രോയെത്തി; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം

നമ്മ മെട്രോ

Updated On: 

12 Jan 2026 | 07:47 AM

ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് വിരാമമിടാനൊരുങ്ങി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്ഷന്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. 2027 അവസാനത്തോടെ എയര്‍പോര്‍ട്ട് മെട്രോ പാതയുടെ നിര്‍മാണം പൂര്‍ണമായും കഴിയുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

കെമ്പെഗൗഡ വിമാനത്താവളത്തിലേക്കുള്ള മെട്രോ ജോലികള്‍ ആരംഭിക്കാനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് വിവരം. എയര്‍പോര്‍ട്ട് മെട്രോ പാത വിപുലീകരണത്തിന്റെ ഭാഗമായി ബ്ലൂ ലൈന്‍ അല്ലെങ്കില്‍ ഒആര്‍ആര്‍ എയര്‍പോര്‍ട്ട് റൂട്ടുമായി ഈ പാതയെ ബന്ധിപ്പിക്കും.

വിമാനത്താവള പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിലെ പ്രധാന പൊതുഗതാഗത ലിങ്കുകളില്‍ ഒന്നായി ഇത് മാറും. പ്രധാന ഐടി സോണുകളെയും ഉയര്‍ന്ന ജനസാന്ദ്രതയുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളെയും വിമാനത്താവളവുമായി ബന്ധിപ്പിക്കാനുമാകും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആകെ 58.19 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന പാതയാണിത്.

Also Read: Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും

ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുര വരെയുള്ള 19.75 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ കെആര്‍ പുര മുതല്‍ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള നിര്‍മാണവും 38.44 കിലോമീറ്ററിന്റെ നിര്‍മാണവും നടക്കും. സില്‍ക്ക് ബോര്‍ഡ്-കെആര്‍ പുര പാത ഈ വര്‍ഷം തുറന്നുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ