AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Fuel Excise Duty Cut : വിലക്കയറ്റത്തിൽ നിന്ന് സംരക്ഷണം, ഇന്ധന തീരുവ കുറച്ചതിനോട് നിർമ്മലാ സീതാരാമൻ

തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചതോടെ ലെവി പെട്രോളിന് 3 രൂപയും ഡീസലിന് പൂജ്യവുമായി. ആഗോള ഊർജ്ജ വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാർ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് സീതാരാമൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു. അവശ്യവസ്തുക്കളുടെ വിതരണത്തിലെയും വിലയിലെയും ഏറ്റക്കുറച്ചിലുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നുണ്ടെന്നും അവർ പോസ്റ്റിൽ പറയുന്നു. ഒപ്പം സെസ് കുറച്ച നടപടിയിൽ പ്രധാനമന്ത്രിക്കും ധനമന്ത്രി നന്ദി അറിയിച്ചു.

Fuel Excise Duty Cut : വിലക്കയറ്റത്തിൽ നിന്ന് സംരക്ഷണം, ഇന്ധന തീരുവ കുറച്ചതിനോട് നിർമ്മലാ സീതാരാമൻ
Nirmala SitaramanImage Credit source: Nirmala Sitaraman / Facebook
Arun Nair
Arun Nair | Updated On: 27 Mar 2026 | 11:33 AM

ന്യഡൽഹി: ഇന്ധന പ്രതിസന്ധിക്കിടയിൽ പെട്രോൾ ഡീസൽ തീരുവ കുറച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മലാ സീതാരാമൻ. തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചതോടെ ലെവി പെട്രോളിന് 3 രൂപയും ഡീസലിന് പൂജ്യവുമായി  മാറി. ആഗോള ഊർജ്ജ വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാർ പ്രതിബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ധനമന്ത്രി തൻ്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു.

വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം. അവശ്യവസ്തുക്കളുടെ വിലയിലെയും വിതരണത്തിലെയും വ്യതിയാനങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി എപ്പോഴും ഉറപ്പാക്കിയിട്ടുണ്ടു- എക്സ് പോസ്റ്റിൽ അവർ പറഞ്ഞു. മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിനും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിനും സർക്കാർ കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഡീസൽ കയറ്റുമതിയുടെ തീരുവ ലിറ്ററിന് 21.5 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, അതേസമയം ഏവിയേഷൻ ഇന്ധനത്തിന് കയറ്റുമതിക്ക് ലിറ്ററിന് 29.5 രൂപ ലെവിയും ഈടാക്കും.

ALSO READ:  പെട്രോള്‍-ഡീസല്‍ വില കുറയും? എക്‌സൈസ് തീരുവ പൂജ്യത്തിലേക്ക് താഴ്ത്തി


ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടെഹ്‌റാൻ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് മൂലമുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ലോകത്തിലെ അസംസ്കൃത എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വഹിക്കുന്ന നിർണായക പാതയാണിത്, പ്രതിദിനം 20–25 ദശലക്ഷം ബാരൽ എങ്കിലും എണ്ണയാണ് ഇതുവഴി കടന്നു പോകുന്നത്.

Follow Us