AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Man Thrashed By In-Laws: ഭാര്യ വീട്ടുകാർ യുവാവിനെ രാത്രി മുഴുവൻ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവം ഒഡീഷയിൽ

Odisha Thrashed By In-Laws: യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. മർദ്ദിച്ച ശേഷം ഭാര്യ വീട്ടുകാർ തിരികെ പോയി. എന്നാൽ ഇവർ പോയതിന് ശേഷവും രാത്രി മുഴുവൻ ഇയാൾ തൂണിൽ കെട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു. ജലന്ത ബാലിയർസിങ് എന്ന യുവാവാണ് ഭാര്യ വീട്ടുകാരുടെ മർദ്ദനത്തിന് ഇരയായത്.

Man Thrashed By In-Laws: ഭാര്യ വീട്ടുകാർ യുവാവിനെ രാത്രി മുഴുവൻ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവം ഒഡീഷയിൽ
​യുവാവിനെ കെട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങൾ Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 Aug 2025 07:21 AM

ഭുവനേശ്വർ: ഒഡീഷയിൽ യുവാവിനെ രാത്രി മുഴുവൻ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. യുവാവിനെ മർദ്ദിക്കുകയും രാത്രി മുഴുവൻ ഭാര്യ വീട്ടുകാർ കെട്ടിയിടുകയും ചെയ്തായാണ് വിവരം. ഗജപതി ജില്ലയിലാണ് സംഭവം. ഗാർഹിക പീഡനത്തെ തുടർന്നുള്ള കേസിൽ കോടതിയിൽ വിചാരണ കാത്തിരിക്കുന്നതിനിടെയാണ് യുവാവിന് നേരെ അതിക്രമം.

യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്. മർദ്ദിച്ച ശേഷം ഭാര്യ വീട്ടുകാർ തിരികെ പോയി. എന്നാൽ ഇവർ പോയതിന് ശേഷവും രാത്രി മുഴുവൻ ഇയാൾ തൂണിൽ കെട്ടിയിട്ട നിലയിൽ തുടരുകയായിരുന്നു. ജലന്ത ബാലിയർസിങ് എന്ന യുവാവാണ് ഭാര്യ വീട്ടുകാരുടെ മർദ്ദനത്തിന് ഇരയായത്.

ഇയാൾ സ്ഥിരമായി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. മർദ്ദനത്തെ തുടർന്ന് ഒരു വർഷത്തിന് മുൻപ് പഞ്ചായത്ത് സഭ കൂടുകയും ഭാര്യയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിടണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഭാര്യ വീട്ടുകാർ ഇയാളെ കെട്ടിയിട്ട് മർദ്ദിച്ചത്.

വ്യാഴാഴ്ച്ച രാത്രി ഭാര്യയുടെ ഗ്രാമത്തിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻപോയ ഇയാളെ ഭാര്യ വീട്ടുകാർ പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു. അടുത്ത ദിവസം പോലീസ് എത്തിയ ശേഷമാണ് അയാളെ അഴിച്ചു വിട്ടത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.