AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Operation Sindhu: ആശ്വാസം! വ്യോമപാത തുറന്നു നൽകി ഇറാൻ; ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യവിമാനം ഡൽഹിയിലെത്തി

Indian Students Evacuation: ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിൽ തിരികെ എത്തിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. തുർക്ക്മെനിസ്ഥാനിലെ അഷ്ഗബാദിൽനിന്നുള്ള മറ്റൊരു വിമാനം കൂടി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ചിരുന്നു.

Operation Sindhu: ആശ്വാസം! വ്യോമപാത തുറന്നു നൽകി ഇറാൻ; ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യവിമാനം ഡൽഹിയിലെത്തി
Indian Students At Delhi AirportImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 21 Jun 2025 06:49 AM

ന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ യുദ്ധ രൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായുള്ള വിമാനം ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളുമായാണ് വിമാനം എത്തിയിരിക്കുന്നത്. ഇറാനിലെ മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനമാണ് രാത്രി പതിനൊന്നരയോടെ ഡൽഹിയിലെത്തിയത്.

എത്തിയവരിലേറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ‌കേരളത്തിൽ നിന്നുള്ളവരാരും ഇല്ലെന്നാണ് വിവരം. അതേസമയം വിദ്യാർത്ഥികളുമായുള്ള മറ്റു രണ്ട് വിമാനങ്ങൾ വൈകാതെ ഡൽഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിൽ തിരികെ എത്തിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. തുർക്ക്മെനിസ്ഥാനിലെ അഷ്ഗബാദിൽനിന്നുള്ള മറ്റൊരു വിമാനം കൂടി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, അടച്ച വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്ക് വേണ്ടി ഇറാൻ താൽക്കാലികമായി തുറന്നുകൊടുത്തതോടെയാണ് തിരിച്ചുവരവ് സാധ്യമായത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ചിരുന്നു. അർമീനിയ വഴിയാണ് അന്ന് വിദ്യാർഥികളെ രാജ്യത്ത് തിരികെ എത്തിച്ചത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.

അതേസമയം, ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നാണ് നിലവിൽ ഇറാൻ്റെ നിലപാട്. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനുമായുണ്ടായ സംഘർഷത്തെ തുടർന്ന് തനിക്കി വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൻ്റെ മകൻറെ വിവാഹം രണ്ടാമതും മാറ്റിവയ്ക്കേണ്ടി വന്നുവെന്നും നെതന്യാഹുവിന്റെ പ്രസ്താവന വിവാദമായി.