Leopard Attack in Valparai: വാൽപ്പാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ നാലരവയസ്സുകാരിയെ പുലി പിടിച്ചു; കുട്ടിയ്ക്കായി തിരച്ചിൽ
Leopard Attack in Valparai: തേയിലത്തോട്ടത്തിൽ നിന്ന് എത്തിയ പുലിയാണ് കുട്ടിയെ പിടിച്ച് കൊണ്ടുപോയത്. ഇതിനു സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്. തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

വാൽപ്പാറ: വാൽപ്പാറയിൽ നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു കൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് സംഭവം. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയാണ് മനോജ് കുന്ദ.
തേയിലത്തോട്ടത്തിൽ നിന്ന് എത്തിയ പുലിയാണ് കുട്ടിയെ പിടിച്ച് കൊണ്ടുപോയത്. ഇതിനു സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്. തൊഴിലാളികൾ ബഹളംവച്ചെങ്കിലും പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതോടെ തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് മഴ ശക്തമായതിനാൽ തിരച്ചിൽ ദുഷ്കരമാണ്.
Also Read:വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും കുടുംബങ്ങള്‍ക്ക് 6 കോടി രൂപ പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
ഈ പ്രദേശത്ത് വന്യജീവി ആക്രമണം കൂടുതലാണ്. കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട് അതിർത്തിയിൽ താമസിക്കുന്ന മേരി(67) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വീടിന് സമീപത്ത് വച്ചായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാൻ ആക്രമിക്കുകയായിരുന്നു.