Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

Lashkar terrorist Farooq Ahmed House: നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ് കഴിയുന്നത്. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഭീകരരുടെയും വീടുകൾ ഇത്തരത്തിൽ തകർത്തിരുന്നു. ഇന്നലെ മാത്രം കശ്മീരിൽ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്.

Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

വീടുകൾ തകർത്ത നിലയിൽ

Published: 

27 Apr 2025 | 06:25 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്ന നടപടി തുടർന്ന് അധികൃതർ. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ കുപ്വാരയിലുള്ള വീടാണ് സ്ഫോടനത്തിലൂടെ തകർത്തത്. നിലവിൽ പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ് കഴിയുന്നത്. പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ മറ്റ് ഭീകരരുടെയും വീടുകൾ ഇത്തരത്തിൽ തകർത്തിരുന്നു.

ഇന്നലെ മാത്രം കശ്മീരിൽ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ ഷോപിയാനിലെ വീടും, കുൽഗാമില് ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകളുമാണ് തകർത്തത്. പുൽവാമയിലുള്ള ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളും കഴിഞ്ഞ ദിവസം തകർത്തിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാവണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ ചർച്ചകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പാക് വ്യോമപാതയടച്ച പശ്ചാത്തലത്തിൽ വിമാനക്കമ്പനിക റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽിയിട്ടുണ്ട്.

കൂടാതെ വിമാനങ്ങൾ വഴി മാറി പോകുന്നതിനാൽ യാത്രയിലെ സമയ ദൈർഘ്യമടക്ക്യവും വഴിയിൽ സാങ്കേതിക കാര്യങ്ങൾക്കായി ഏതൊക്കെ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യവും അടക്കം മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഇന്ത്യയെടുത്ത കടുത്ത നടപടികൾക്ക് പിന്നാലെ പാക് വ്യോമ മേഖലയിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി