Indus Water: ‘വെള്ളം തൊട്ടാൽ കൈ വെട്ടും’; ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാക് മന്ത്രി ഡൽഹിയിലെത്തുന്നു

Indus Waters Treaty Row Pakistani Minister Set to Visit India for SCO Meet: ഈ വര്‍ഷം ജൂണില്‍ നടന്ന ഒരു സെമിനാറിലാണ് മുസാദിഖ് മാലിക് ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന്റെ ജലവിഭവങ്ങളെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അവരുടെ കൈകള്‍ വെട്ടുമെന്നായിരുന്നു ഭീഷണി. ഇന്ത്യ സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി മരവിപ്പിച്ചതിനെതിരെയായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.

Indus Water: വെള്ളം തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയ പാക് മന്ത്രി ഡൽഹിയിലെത്തുന്നു

പ്രതീകാത്മക ചിത്രം

Published: 

19 Nov 2026 | 06:04 AM

ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ മന്ത്രി മുസാദിഖ് മാലിക് ഇന്ത്യയിലെത്തുന്നു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ കടുത്ത ഭീഷണി മുഴക്കിയ നേതാവാണ് ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ വര്‍ഷം ജൂണില്‍ നടന്ന ഒരു സെമിനാറിലാണ് മുസാദിഖ് മാലിക് ഇന്ത്യക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന്റെ ജലവിഭവങ്ങളെ ആരെങ്കിലും സ്പര്‍ശിച്ചാല്‍ അവരുടെ കൈകള്‍ വെട്ടുമെന്നായിരുന്നു ഭീഷണി. ഇന്ത്യ സിന്ധു നദീജല കരാര്‍ ഏകപക്ഷീയമായി മരവിപ്പിച്ചതിനെതിരെയായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.

സിന്ധു നദീജല കരാറില്‍ പാകിസ്ഥാന്റെ പ്രതിഷേധം

1960ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ചതാണ് സിന്ധു നദീജല കരാര്‍. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ പലതവണ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ജൂണില്‍ ദുഷാന്‍ബെയില്‍ നടന്ന ജലസംബന്ധമായ സമ്മേളനത്തിലും മുസാദിഖ് മാലിക് വിഷയം ഉന്നയിച്ചിരുന്നു. ജലത്തെ ആയുധമാക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും 1960ലെ കരാര്‍ ഇന്ത്യ മാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനിടെ ഈ വിഷയം ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, ഇത് ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള വേദിയല്ലെന്നായിരുന്നു മാലിക്കിന്റെ പ്രതികരണം.

പാക് ഫെഡറല്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം

2023ല്‍ ഗോവയില്‍ നടന്ന എസ്സിഒ യോഗത്തില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു പാകിസ്ഥാന്‍ ഫെഡറല്‍ മന്ത്രി ഇന്ത്യയിലെത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഒരു പാക് നേതാവിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്. നവംബര്‍ 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയില്‍ നടക്കുന്ന എസ്സിഒ നാഗരികതാ സംവാദ വേദിയിലാണ് പാകിസ്ഥാന്‍ പങ്കെടുക്കുന്നത്.

Also Read: Kulgam Encounter Update: കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട് സുരക്ഷാസേനയുടെ വലയിലായെന്ന് സൂചന

ആദ്യം പാകിസ്ഥാന്റെ ദേശീയ പൈതൃക-സാംസ്‌കാരിക വകുപ്പ് മന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിക്കായിരുന്നു ഇന്ത്യ ക്ഷണം നല്‍കിയത്. എന്നാല്‍ പിന്നീട് മുസാദിഖ് മാലിക്കിനെ പകരം പ്രതിനിധിയായി പാകിസ്ഥാന്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

15 രാജ്യങ്ങള്‍ പങ്കെടുക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ ചൈന, കസാഖിസ്ഥാന്‍, ഇറാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങി 15 രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് അറിയിച്ചിട്ടുണ്ട്.

നാഗരികതകള്‍ തമ്മിലുള്ള ആശയവിനിമയം, സാംസ്‌കാരിക ധാരണ, പൊതുപൈതൃകത്തിന്റെ പങ്കുവെക്കല്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്‍ എന്നിവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ആശയത്തിന്റെ അടിസ്ഥാനത്തിലാണ് എസ്സിഒയുടെ ഭാഗമായി ഈ സംവാദ വേദി ആരംഭിക്കുന്നത്. സംഘടനയുടെ ആദ്യ സമ്മേളനമാണ് ഇത്തവണ ഇന്ത്യയില്‍ നടക്കുന്നത്.

English Summary

Pakistani Minister Musadiq Malik is set to visit New Delhi to attend the SCO meeting. His visit has drawn attention as he previously issued a controversial threat against India over the Indus Waters Treaty dispute.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ