AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Delhi Metro: നവംബർ 18 മുതൽ ഡൽഹി മെട്രോ സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം

Delhi Metro Changes Timings for Five Days After Chhath Puja: ഛഠ് പൂജയുടെ ഭാഗമായി നവംബര്‍ 16 തിങ്കളാഴ്ചയും ഡല്‍ഹി മെട്രോ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് സാധാരണ രാവിലെ ആറിന് ആരംഭിക്കുന്ന സര്‍വീസിന് പകരം പുലര്‍ച്ചെ 4.30 മുതല്‍ ട്രെയിനുകള്‍ പുറപ്പെട്ടു. പൂജയുടെ ഭാഗമായി യാത്ര ചെയ്യുന്ന ഭക്തരുടെ സൗകര്യം പരിഗണിച്ചായിരുന്നു നടപടി.

Delhi Metro: നവംബർ 18 മുതൽ ഡൽഹി മെട്രോ സമയത്തിൽ മാറ്റം; പുതിയ സമയക്രമം അറിയാം
ഡല്‍ഹി മെട്രോ Image Credit source: PTI
Shiji M K
Shiji M K | Published: 18 Nov 2026 | 06:29 AM

ന്യൂഡല്‍ഹി: ഛഠ് പൂജ ആഘോഷങ്ങള്‍ക്കുശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി). യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് നവംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസത്തേക്ക് മെട്രോ സര്‍വീസുകള്‍ നേരത്തേ ആരംഭിക്കും. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യുന്നതിനായാണ് പുതിയ ക്രമീകരണം.

സാധാരണ സര്‍വീസ് സമയത്തേക്കാള്‍ നേരത്തേ രാവിലെ 5.15 മുതല്‍ മെട്രോ ട്രെയിനുകള്‍ ലഭ്യമാകും. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ബ്ലൂ, പിങ്ക് ലൈനുകളിലും ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള യെല്ലോ ലൈനിലുമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മൂന്ന് മെട്രോ ലൈനുകളില്‍ നേരത്തേ സര്‍വീസ്

നവംബര്‍ 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.15 മുതല്‍ ആനന്ദ് വിഹാര്‍ സ്റ്റേഷനില്‍ ബ്ലൂ, പിങ്ക് ലൈനുകളിലും ന്യൂഡല്‍ഹി സ്റ്റേഷനില്‍ യെല്ലോ ലൈനിലുമാണ് സര്‍വീസ് ആരംഭിക്കുക. ഛഠ് പൂജയ്ക്കായി സ്വന്തം നാടുകളിലേക്ക് പോയി ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് യാത്ര തുടരാന്‍ ഈ തീരുമാനം സഹായകമാകും.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകളും സര്‍വീസ് നടത്തും. മറ്റ് മെട്രോ ലൈനുകളിലേക്ക് മാറിക്കയറേണ്ട യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

Also Read: Namma Metro: ബെംഗളൂരു മെട്രോ യാത്രക്കാർക്ക് നിരാശ; ഹെബ്ബാൾ–സർജാപൂർ പാതയ്ക്ക് 2033 വരെ കാത്തിരിക്കണം

രാജീവ് ചൗക്കിലും കാശ്മീര്‍ ഗേറ്റിലും അധിക സൗകര്യം

രാജീവ് ചൗക്ക്, കാശ്മീര്‍ ഗേറ്റ് തുടങ്ങിയ പ്രധാന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളില്‍ മറ്റ് മെട്രോ ലൈനുകളിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ അധിക ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റെഡ്, ഗ്രീന്‍, വയലറ്റ് ലൈനുകളിലേക്കുള്ള കണക്റ്റിവിറ്റിയും ഇതിലൂടെ മെച്ചപ്പെടും. പ്രത്യേക ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയത്ത് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ യാത്ര സുഗമമാക്കാന്‍ അധിക ക്രമീകരണങ്ങള്‍ നടത്താറുണ്ടെന്ന് ഡിഎംആര്‍സി അറിയിച്ചു.

ഛഠ് പൂജ ദിനത്തിലും നേരത്തേ സര്‍വീസ്

ഛഠ് പൂജയുടെ ഭാഗമായി നവംബര്‍ 16 തിങ്കളാഴ്ചയും ഡല്‍ഹി മെട്രോ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് സാധാരണ രാവിലെ ആറിന് ആരംഭിക്കുന്ന സര്‍വീസിന് പകരം പുലര്‍ച്ചെ 4.30 മുതല്‍ ട്രെയിനുകള്‍ പുറപ്പെട്ടു. പൂജയുടെ ഭാഗമായി യാത്ര ചെയ്യുന്ന ഭക്തരുടെ സൗകര്യം പരിഗണിച്ചായിരുന്നു നടപടി.

നവംബര്‍ 18 മുതല്‍ 22 വരെയുള്ള പുതിയ സമയക്രമം പ്രധാനമായും ആനന്ദ് വിഹാര്‍, ന്യൂഡല്‍ഹി സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്കാണ് പ്രയോജനപ്പെടുക. മറ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള സാധാരണ സര്‍വീസ് സമയത്തില്‍ മാറ്റമുണ്ടെന്ന് അറിയിച്ചിട്ടില്ല.

English Summary

Delhi Metro will operate early morning services from November 18 to 22 to manage the rush of passengers returning after Chhath Puja. Trains will start at 5:15 AM on the Blue, Pink and Yellow lines from Anand Vihar and New Delhi stations. Additional services will also be arranged to improve passenger connectivity and ease congestion.

Follow Us