AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kulgam Encounter Update: കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട് സുരക്ഷാസേനയുടെ വലയിലായെന്ന് സൂചന

Kulgam Encounter: CRPF Attack Mastermind Latief Bhat Trapped by Security Forces: ലത്തീഫ് ഭട്ടിൻ്റെ കൂട്ടാളിയായ ഉമർ നിസാർ ദറിനെ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. നവംബർ 11-ന് സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് മുൻപായി ഇരുവരും ചേർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ചൊവ്വാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു

Kulgam Encounter Update: കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ട് സുരക്ഷാസേനയുടെ വലയിലായെന്ന് സൂചന
പ്രതീകാത്മക ചിത്രം Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 18 Nov 2026 | 07:58 AM

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ കമാൻഡറായ ലത്തീഫ് ഭട്ട് സുരക്ഷാസേനയുടെ വലയിലായതായാണ് റിപ്പോർട്ടുകൾ. കുൽഗാമിലെ വിവിധ ഗ്രാമങ്ങളിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതോടെ ഇന്ന് പുലർച്ചെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്ന വിവരം ജമ്മു കശ്മീർ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ലത്തീഫ് ഭട്ടിൻ്റെ കൂട്ടാളിയായ ഉമർ നിസാർ ദറിനെ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. നവംബർ 11-ന് സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിന് മുൻപായി ഇരുവരും ചേർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ചൊവ്വാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിലാണ് സേന നടത്തിവരുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനായി അഞ്ഞൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: CRPF New Guidelines: കശ്മീരിൽ സുരക്ഷ ശക്തമാക്കി സിആർപിഎഫ്; ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർബന്ധം

നവംബർ 10-ന് ഉമർ നിസാർ ദറും ലത്തീഫ് ഭട്ടും ചേർന്ന് മിർ ബസാർ, അഖ്രാൻ, ഹബ്ലിഷ്, കിലാം തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷാസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയിരുന്നു. പിറ്റേദിവസം അഖ്രാനിലെ സി.ആർ.പി.എഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയ ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞത്. ഉമർ നിസാർ ദറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. മാസങ്ങളായി ലത്തീഫ് ഭട്ടിന് ഒളിത്താവളവും മറ്റ് സഹായങ്ങളും നൽകിയിരുന്നത് നിസാർ ദറായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുപ്രസിദ്ധ ഭീകരനായ ലത്തീഫ് ഭട്ട് ഇതിന് മുൻപും നിരവധി ആക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ജൂലൈ 22-ന് അനന്ത്‌നാഗിൽ പോലീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇയാളായിരുന്നു. ഈ സംഭവത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ, ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ വെച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയതിന് പിന്നിലും ലത്തീഫ് ഭട്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

English Summary

A fresh encounter erupted in J&K’s Kulgam, where top LeT commander Latief Bhat is reportedly trapped. This follows the killing of his accomplice involved in a recent CRPF attack.

Follow Us