AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

Money Fraud Through Matrimony:പാലക്കാട് തൂത സ്വദേശിയായ അബ്ദുറഹ്മാൻ ആണ് പിടിയിലായത്. ഇയാളെ ഡൽഹിയിൽ നിന്നാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. എറണാകുളം സ്വദേശിയായ ഒരു ഡോക്ടർക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപയാണ്. ട്രേഡിംഗിന്റെ പേരും പറഞ്ഞാണ് ഡോക്ടറിൽ നിന്നും വൻതുക തട്ടിയെടുത്തത്..കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയാണ് ഇയാൾ....

മാട്രിമോണിയൽ സൈറ്റുകൾ വഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI Photos
Ashli C
Ashli C | Updated On: 08 Jun 2026 | 07:54 AM

കൊച്ചി: മാട്രിമോണിയൽ സൈറ്റുകൾ വഴി ബന്ധം സ്ഥാപിച്ച് നിരവധി ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തിലെ ഒരു അംഗം പിടിയിൽ. പാലക്കാട് തൂത സ്വദേശിയായ അബ്ദുറഹ്മാൻ ആണ് പിടിയിലായത്. ഇയാളെ ഡൽഹിയിൽ നിന്നാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. എറണാകുളം സ്വദേശിയായ ഒരു ഡോക്ടർക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം രൂപയാണ്. ട്രേഡിംഗിന്റെ പേരും പറഞ്ഞാണ് ഡോക്ടറിൽ നിന്നും വൻതുക തട്ടിയെടുത്തത്.

അതേസമയം കമ്പോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയാണ് ഇയാൾ എന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപും ഇവർ സമാനമായി മറ്റു രീതികളിൽ സോഷ്യൽ മീഡിയ വഴി പണം കവർന്നിട്ടുണ്ട്.

ALSO READ:കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഇവർക്ക് ആ രീതിയിൽ തട്ടിപ്പ് തുടരാൻ സാധിക്കാതെയായി

സമൂഹ മാധ്യമങ്ങളിലൂടെ ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് തുടർന്നിരുന്നത്. എന്നാൽ പൊതുജനങ്ങൾക്കിടയിൽ ഇത്തരം വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ കുറിച്ച് അവബോധം വന്നതോടെ ഇവർക്ക് ആ രീതിയിൽ തട്ടിപ്പ് തുടരാൻ സാധിക്കാതെയായി. അങ്ങനെയാണ് തട്ടിപ്പിന്റെ രീതിയിൽ ഇവർ മാറ്റം വരുത്തിയത്.

നിലവിൽ മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് തട്ടിപ്പ് തുടരുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ യുവതികളുടെയും യുവാക്കളുടെയും പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച ഇവർ ഇരകളും ആയി സൗഹൃദം സ്ഥാപിക്കുകയും ഭാവിയിൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവർ പണം തട്ടുകയും ചെയ്യുന്നു.

തട്ടിപ്പിനിരയായി ആളുകൾ നൽകുന്ന പണം ഇന്ത്യയിലെ വിവിധ മ്യൂൾ അക്കൗണ്ടുകളിലേക്കാണ് എത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സംഘത്തിലെ ഒരാളാണ് ഇയാൾ. ഏജന്റ്മാർ വഴി പണം പിൻവലിക്കുകയും പിന്നീട് അത് ക്രിപ്റ്റോ കറൻസി ആക്കി മാറ്റി കൈമാറുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

ഇത്തരത്തിലുള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഇതിനോടകം കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ട്. അതേസമയം പിടിയിലായ പാലക്കാട് സ്വദേശിയായ അബ്ദുറഹ്മാൻ 2022 മുതൽ ഈ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം.

കൂടാതെ സമാന കേസുമായി ബന്ധപ്പെട്ട് അരൂർ സ്വദേശിയായ സൂരജ് മലപ്പുറം സ്വദേശിയായ ഫൈസൽ, ആദിൽ എന്നിവരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുറഹ്മാൻ കൂടി വലയിൽ ആയതോടെ കേസിൽ അറസ്റ്റിലായരുടെ എണ്ണം നാലായി.

ENGLISH SUMMARY

A member of an international cyber fraud gang has been arrested in connection with the incident of defrauding lakhs of rupees from several people through matrimonial sites. The arrest has been made by Abdurahman, a native of Thootha, Palakkad.

Follow Us