Karmabhoomi Express Fire: പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, കർമഭൂമി എക്സ്പ്രസിന്റെ നാല് ബോഗികൾ കത്തിനശിച്ചു
പഞ്ചാബിലെ രാജ് പുരയിൽ ട്രെയിനിൽ വൻ തീപിടുത്തം ഉണ്ടായി. അമൃത്സറിലേക്കുള്ള കർമ്മഭൂമി എക്സ്പ്രസിന്റെ കോച്ചുകളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ട്രെയിനിന്റെ നാല് ബോഗികൾ പൂർണമായും കത്തി നശിച്ചു. എന്നാൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പട്യാല ജില്ലയിൽ വരുന്ന രാജ്പുര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടം സംഭവിക്കുന്നത്.
അമൃത്സർ: പഞ്ചാബിലെ രാജ് പുരയിൽ ട്രെയിനിൽ വൻ തീപിടുത്തം ഉണ്ടായി. അമൃത്സറിലേക്കുള്ള കർമ്മഭൂമി എക്സ്പ്രസിന്റെ കോച്ചുകളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ട്രെയിനിന്റെ നാല് ബോഗികൾ പൂർണമായും കത്തി നശിച്ചു. എന്നാൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. പട്യാല ജില്ലയിൽ വരുന്ന രാജ്പുര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് അപകടം സംഭവിക്കുന്നത്. ബോഗിക്ക് അകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഇതേ തുടർന്ന് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
തുടർന്ന് ഉടനെ തന്നെ അഗ്നി രക്ഷാസംഘം സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കൃത്യമായി ഇതുവരെ അറിഞ്ഞിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനയും അന്വേഷണവും നടക്കുകയാണ്. ഒരു കോച്ചിലെ ഫാനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.
വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാലു കോച്ചുകളിലും പി വ്യാപകമായി പടർന്നു. ദീപാവലി ആഘോഷത്തിനായി സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്ന ആളുകളാണ് ട്രെയിനിലെ യാത്രക്കാരിൽ അധികവും. രക്ഷപ്പെടാനുള്ള പരിശ്രമത്തിനിടെ വീണ് പരിക്കേറ്റ വരും ഉണ്ട്.