സെമികണ്ടക്ടർ രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ: സെമികോൺ 2.0 വെബ് പോർട്ടൽ അശ്വിനി വൈഷ്ണവ് പുറത്തിറക്കി
India Semiconductor Mission: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് 'സെമികോൺ 2.0' വെബ് ആപ്ലിക്കേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം, ഇലക്ട്രോണിക്സ് കോമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിന് കീഴിൽ അംഗീകാരം ലഭിച്ച 12 അപേക്ഷകരെയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ശക്തവും സുസ്ഥിരവുമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് മേഖലകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ, വിവരസാങ്കേതിക, പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ‘സെമികോൺ ഇന്ത്യ പ്രോഗ്രാമിന്’ കീഴിലുള്ള ‘സെമികോൺ 2.0’ വെബ് ആപ്ലിക്കേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം, ഇലക്ട്രോണിക്സ് കോമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിന് (ECMS) കീഴിൽ അംഗീകാരം ലഭിച്ച 12 അപേക്ഷകരെയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ശക്തവും സുസ്ഥിരവുമായ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രൂപീകരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ, ‘സെമികോൺ ഇന്ത്യ പ്രോഗ്രാമി’ന്റെ ആദ്യ ഘട്ടം (സെമികോണ്‍ 1.0) വിജയകരമായി നടപ്പിലാക്കി.
ഇതിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളിലായി 12 പദ്ധതികൾക്ക് അംഗീകാരം നൽകുകയും, 1.64 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ചെയ്തു. ഈ 12 പദ്ധതികളിൽ അഞ്ചെണ്ണം 2026 ഒക്ടോബറോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചുകഴിഞ്ഞു.
105 സ്റ്റാർട്ടപ്പുകൾക്ക് ഇഡിഎ ടൂളുകൾ ലഭ്യമാക്കി. 24 സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നല്‍കി. 15 സ്റ്റാർട്ടപ്പുകൾക്ക് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് ലഭിക്കുകയും ചെയ്തു. ‘ചിപ്‌സ് ടു സ്റ്റാർട്ടപ്പ്’ (C2S) പദ്ധതിക്ക് കീഴിൽ 332 സ്ഥാപനങ്ങൾക്ക് ഇഡിഎ ടൂളുകൾ നൽകി. ഇതുവരെ ഏകദേശം 70,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സെമികണ്ടക്ടര്‍ മിഷന്റെ കീഴില്‍ നല്‍കുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ആറു തന്ത്രപ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തന്ത്രപ്രധാന മേഖലകള്‍
- ചിപ്പുകളുടെ രൂപകൽപ്പന
- യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും
- കൂടുതൽ ഫാബ്രിക്കേഷൻ യൂണിറ്റുകൾ സ്ഥാപിക്കൽ
- ATMP/OSAT വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തൽ
- ഗവേഷണവും വികസനവും
- നൈപുണ്യ വികസനം
സെമികോൺ 2.0 വെബ് ആപ്ലിക്കേഷൻ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തതോടെ ഇതിലെ 2, 3, 4 മേഖലകള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ലഭ്യമാണ്.
Also Read: 2014ൽ അഞ്ച് നഗരങ്ങളിൽ മാത്രം, ഇന്ന് 26 നഗരങ്ങളിൽ; രാജ്യത്തെ മെട്രോ ശൃംഖലയിൽ വൻ വളർച്ച
ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ യാത്ര വെറും അസംബ്ലിംഗ് ഘട്ടത്തിൽ നിന്ന് മാറി മോഡ്യൂളുകൾ, ഘടകങ്ങൾ, സാമഗ്രികൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ആഭ്യന്തര മൂല്യശൃംഖലയുടെ വികസനത്തിലേക്ക് മുന്നേറിയതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച, 69,548 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന 106 അപേക്ഷകൾക്ക് നൽകിയ അനുമതികളുടെ തുടർച്ചയായി, ഇലക്ട്രോണിക്സ് കോമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിന് കീഴിൽ 7,503 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 12 അപേക്ഷകൾക്ക് കൂടി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അനുമതി നൽകി.
നിലവിലെ അനുമതികൾ 39,045 കോടി രൂപയുടെ പ്രൊജക്റ്റ് ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. കൂടാതെ 7,127 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ അംഗീകാരങ്ങളിൽ ബെയർ കോമ്പോണന്റുകൾ, സപ്ലൈ ചെയിൻ ഉൽപ്പന്നങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് എന്നിവ ഉൾപ്പെടുന്ന 10 ടാർഗെറ്റ് സെഗ്മെന്റ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം ഉൾപ്പെടുന്നു.
English Summary
Union Minister Ashwini Vaishnaw launched the Semicon 2.0 Web Application Portal. The government approved 12 new applicants under the Electronics Components Manufacturing Scheme. These strategic initiatives aim to build a strong domestic semiconductor ecosystem in India.