Parliament Budget Session 2026: ഓം ബിര്‍ളയോട് സന്ധിയില്ല; പാര്‍ലമെന്റ് പ്രക്ഷുബ്ധം, ബജറ്റ് സമ്മേളനം ആരംഭിച്ചു

Indian Parliament Protest: ഒരു വ്യക്തിയുടെ പിടിവാശി കാരണമാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Parliament Budget Session 2026: ഓം ബിര്‍ളയോട് സന്ധിയില്ല; പാര്‍ലമെന്റ് പ്രക്ഷുബ്ധം, ബജറ്റ് സമ്മേളനം ആരംഭിച്ചു

പാര്‍ലമെന്റ്

Updated On: 

09 Mar 2026 | 12:37 PM

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് തുടക്കമായി. എന്നാല്‍ കനത്ത പ്രതിഷേധങ്ങള്‍ക്കാണ് സഭ വേദിയായിരിക്കുന്നത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.

ഒരു വ്യക്തിയുടെ പിടിവാശി കാരണമാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്‌സഭാ സ്പീക്കറെ പുറത്താക്കാന്‍ 272 വോട്ടുകളുടെ കേവല ഭൂരിപക്ഷം വേണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടെങ്കില്‍ പോലും പ്രതിപക്ഷത്തിന് പ്രമേയം പാസാക്കാനുള്ള അംഗബലമില്ല. നിലവില്‍ ഭരണപക്ഷത്തിന് 293 എംപിമാരുടെ പിന്തുണയാണുള്ളത്. ഇതില്‍ ബിജെപിയുടം 240 അംഗങ്ങളും ജനതാദള്‍ 16, തെലുഗുദേശം 12, ജനാധ്യപത്യ സഖ്യത്തിലെ മറ്റ് സഖ്യകക്ഷികളും ഇതില്‍ ഉള്‍പ്പെടുന്നു.

Also Read: PM Narendra Modi: രാഷ്ട്രപതിയെ അധിക്ഷേപിച്ചാൽ രാജ്യം ക്ഷമിക്കില്ല, ടിഎംസി ഉടൻ തകരും: പ്രധാനമന്ത്രി മോദി

പ്രതിപക്ഷത്തിന് 238 എംപിമാരുണ്ട് ലോക്‌സഭയില്‍. 99 പേര്‍ കോണ്‍ഗ്രസും ബാക്കിയുള്ളവര്‍ സമാജ്‌വാദി, ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്.

ലോക്‌സഭാ നടപടികളില്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ചാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നീക്കം. ബജറ്റ് സമ്മേളനത്തിലെ ചര്‍ച്ചകളില്‍ സഭയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള തങ്ങളുടെ അവസരം സ്പീക്കര്‍ വെട്ടിക്കുറച്ചതായും ഭരണപക്ഷത്തിന് അനുകൂലമായി പെരുമാറിയെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നുയ

Follow Us
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ