AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Parliament Monsoon Session: എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

Parliament Monsoon Session Begins Today: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചതായാണ് വിവരം.

Parliament Monsoon Session: എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം
പാർലെമെന്റ്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 20 Jul 2026 | 07:27 AM

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആർഎ നിയമഭേദഗതിയടക്കം ആറ് ബില്ലുകൾ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് സമ്മേളനം ആരംഭിക്കുന്നത്. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും.

സമ്മേളനത്തിന് മുന്നോടിയായി, കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. സമ്മേളനത്തിൽ സർക്കാരിനെതിരെ സ്വീകരിക്കേണ്ട സംയുക്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച ഇന്ത്യസഖ്യം യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. സമ്മേളനത്തിൽ അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായേക്കും.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല. എന്നാൽ, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി എന്നിവയുൾപ്പെടെയുള്ള നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കുന്നത് സർക്കാർ തൽക്കാലത്തേക്ക് മാറ്റിവെച്ചതായാണ് വിവരം.

ALSO READ: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള സുപ്രധാന ബില്ലുകളും സര്‍ക്കാര്‍ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. എല്ലാ അംഗങ്ങളും ഹാജരായാല്‍ ലോക്‌സഭയില്‍ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയില്‍ 164 വോട്ടുകളും ബില്ലുകൾ പാസ്സാക്കാന്‍ ആവശ്യമായി വരും. ലോക്‌സഭയില്‍ നിലവില്‍ എന്‍ഡിഎയുടെ അംഗബലം 293 ആണ്. ഇന്ന് മുതൽ ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും അവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വരും ദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളാകാനാണ് സാധ്യത.

സി.ജെ.പി മാർച്ചിന് അനുമതിയില്ല

കോക്രോച് ജനത പാർട്ടി (സിജെപി) ഇന്ന് നടത്തുന്ന ചലോ പാർലമെന്റ് മാർച്ചിന് അനുമതി നൽകില്ലെന്ന് ഡൽഹി പോലീസ്. പാർലമെന്റ് ​മാർച്ചിന് അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ മാർച്ച് നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹന പരിശോധനകൾ കർശനമാക്കുകയും പ്രധാന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ഡൽഹിയിൽ പ്രാബല്യത്തിലുണ്ട്. അതുകൊണ്ട് തന്നെ മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകളുടെ പ്രതിഷേധ മാർച്ചുകൾ, ഘോഷയാത്രകൾ, പ്രകടനകങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

English Summary:

Monsoon Session of Parliament begins today and will continue until August 13, with the government planning to introduce six key bills aimed at legal, economic, and administrative reforms. Session is also expected to witness heated debates, with the opposition preparing to raise issues such as the NEET controversy and other political matters while challenging several of the government’s proposed legislations.

Follow Us