പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു? ഡൽഹി ഫുക്കറ്റ് എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ വഴിത്തിരിവ്

Mid-Air Scare: Air India Pilot Found to Have Used Cannabis After Flight Plunges 300 Feet: ഓഗസ്റ്റ് 4-നാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എയർബസ് എ-320 വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു? ഡൽഹി ഫുക്കറ്റ് എയർ ഇന്ത്യ വിമാനത്തിലെ അപകടത്തിൽ വഴിത്തിരിവ്

പ്രതീകാത്മക ചിത്രം

Published: 

12 Aug 2026 | 06:33 AM

ന്യൂഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ വിമാനം 300 അടിയോളം താഴേക്ക് പതിച്ച് 24 പേർക്ക് പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. എയർ ഇന്ത്യ വിമാനത്തിൻ്റെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ സ്ഥീരികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എമേജെൻസി ലാൻഡിംഗിന് പിന്നാലെ പൈലറ്റുമാരെ വിശദമായ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതോടെയാണ് കഞ്ചാവിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എന്നാണ് വിവരം

വ്യോമയാന മന്ത്രാലയത്തിൻ്റെ പ്രാഥമിക പരിശോധനയിൽ പൈലറ്റിൻ്റെ ഫലം ‘നെഗറ്റീവ്’ ആയിരുന്നില്ല എന്ന് കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ഭക്ഷണങ്ങളും മരുന്നുകളും പ്രാഥമിക പരിശോധനയിൽ തെറ്റായ ഫലം കാണിക്കാൻ സാധ്യതയുള്ളതിനാലാണ് വിശദമായ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി വ്യക്തമായത് എന്നാണ് റിപ്പോർട്ടുകൾ

ഓഗസ്റ്റ് 4-നാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എയർബസ് എ-320 വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 137 യാത്രക്കാരും ആറ് ക്യാബിൻ ക്രൂവും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടർബുലൻസാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യ വിശദീകരണം. സംഭവത്തിൽ നിലവിൽ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.

Also Read: പാകിസ്ഥാൻ-സൗദി-തുർക്കി സംയുക്ത പ്രതിരോധ കരാർ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ? പരിശോധിച്ച് ഇന്ത്യ

പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ പൈലറ്റുമാരുടെ പെരുമാറ്റവും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ വിമാനത്തിൻ്റെ ഹൈഡ്രോളിക്, കൺട്രോൾ സിസ്റ്റങ്ങളിൽ എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ എന്നും എ.എ.ഐ.ബി പരിശോധിക്കുന്നുണ്ട്. വിമാന നിർമ്മാതാക്കളായ എയർബസും ഫ്രഞ്ച് ഏവിയേഷൻ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയും അന്വേഷണത്തിൻ്റെ ഭാഗമാകും

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എല്ലാ നിലയിലുള്ള തെളിവുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് എ.എ.ഐ.ബി പ്രസ്താവനയിൽ അറിയിച്ചു. അപൂർണ്ണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തരുതെന്നും അന്വേഷണത്തിൻ്റെ രഹസ്യസ്വഭാവം ഉറപ്പാക്കാൻ മാധ്യമങ്ങളും പൊതുജനങ്ങളും സഹകരിക്കണമെന്നും എ.എ.ഐ.ബി അഭ്യർത്ഥിച്ചു. യാഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുക എന്നതാണ് അന്വേഷണത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

English Summary

A major twist has emerged in the Air India Phuket-Delhi flight incident where the plane plunged 300 feet mid-air, injuring 24 people. Medical tests confirmed the chief pilot had consumed cannabis. The Aircraft Accident Investigation Bureau is now probing both the pilot’s conduct and potential technical faults in the aircraft.

Follow Us
Related Stories
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
വരുന്നു പുതിയ ഹിമാലയൻ 440... വില കുറയും!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു