AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahmedabad Plane Crash: അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; 242 യാത്രക്കാരുണ്ടെന്ന് വിവരം, രക്ഷാപ്രവർത്തനം ആരംഭിച്ചു

Plane Crash Reported Near Ahmedabad Airport: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടെന്നാണ് വിവരം. പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.

Ahmedabad Plane Crash: അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; 242 യാത്രക്കാരുണ്ടെന്ന് വിവരം, രക്ഷാപ്രവർത്തനം ആരംഭിച്ചു
സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നു
Nandha Das
Nandha Das | Updated On: 12 Jun 2025 | 03:04 PM

ഗുജറാത്ത്: അഹമ്മദാബാദിലെ മേഘാനി നഗറിൽ എയർ ഇന്ത്യ യാത്രാ വിമാനം തകർന്നുവീണു. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് തകർന്നു വീണത്. വിമാനത്തില്‍ 242 യാത്രക്കാർ ഉണ്ടെന്നാണ് വിവരം. പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷാപ്രവർത്തനത്തിനായി എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്.

ജനവാസ മേഖലയിലാണ് അപകടം ഉണ്ടായത്. ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. ടെക്ക് ഓഫ് ചെയ്യുമ്പോൾ മരത്തിൽ ഇടിച്ചതാകാമെന്നാണ് സംശയം. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. അപകടത്തിന്റെ തീവ്രത ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള എല്ലാ സംവിധാനവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ് വിവരം. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ പലരെയും ആശുപത്രികളിൽ എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അറിയിച്ചു.

വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ: