PM Modi: ഒന്നിലധികം പദ്ധതികൾ, തൊഴിലവസരങ്ങൾ; 4,900 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

PM Modi in Tamilnadu : യുപിഎ സർക്കാരിൻ്റെ കാലത്ത് തമിഴ്‌നാടിന് നൽകിയ ഫണ്ടിൻ്റെ മൂന്നിരട്ടിയിലധികം തുക കേന്ദ്ര സർക്കാർ തമിഴ്‌നാടിൻ്റെ വികസനത്തിനായി നൽകിയിട്ടുണ്ടെന്നും. തമിഴ്‌നാടിൻ്റെ വളർച്ചയ്ക്ക് എൻഡിഎ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതികൾ അടിവരയിടുന്നതെന്നും" പ്രധാനമന്ത്രി

PM Modi: ഒന്നിലധികം പദ്ധതികൾ, തൊഴിലവസരങ്ങൾ;  4,900 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Pm Modi In Tn

Published: 

27 Jul 2025 11:09 AM

ചെന്നൈ: തൂത്തുക്കുടി വിമാനത്താവളത്തിൻ്റെ നവീകരിച്ച ടെർമിനൽ അടക്കം തമിഴ്നാട്ടിൽ 4,900 കോടിയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെട്ടിനാട് വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച 17,340 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനലാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത അഞ്ചു മുതൽ പത്ത് വർഷത്തിനുള്ളിൽ തൂത്തുക്കുടി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിവർഷം 20 ലക്ഷമായി വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും വിമാന സർവീസുകൾ നടപ്പാക്കുകയുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

യുപിഎ സർക്കാരിൻ്റെ കാലത്ത് തമിഴ്‌നാടിന് നൽകിയ ഫണ്ടിൻ്റെ മൂന്നിരട്ടിയിലധികം തുക കേന്ദ്ര സർക്കാർ തമിഴ്‌നാടിൻ്റെ വികസനത്തിനായി നൽകിയിട്ടുണ്ടെന്നും. തമിഴ്‌നാടിൻ്റെ വളർച്ചയ്ക്ക് എൻഡിഎ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതികൾ അടിവരയിടുന്നതെന്നും” പ്രധാനമന്ത്രി പറഞ്ഞു. 3,600 കോടിയുടെ റോഡ്-റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 2,350 കോടി രൂപ ചെലവിൽ വികസിപ്പിച്ച എൻഎച്ച്-36 ലെ സേതിയതോപ്പ്-ചോളപുരം നാലുവരി പാത, 200 കോടി രൂപ ചെലവിൽ നിർമ്മിച്ച 5.16 കിലോമീറ്റർ എൻഎച്ച്-138 തൂത്തുക്കുടി തുറമുഖം ആറ് വരി പാത തുടങ്ങിയ രണ്ട് ഹൈവേ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു –

കൽക്കരി, ചെമ്പ് കോൺസെൻട്രേറ്റ്, ചുണ്ണാമ്പുകല്ല്, ജിപ്സം, റോക്ക് ഫോസ്ഫേറ്റ് എന്നിവ വഹിക്കുന്ന വലിയ കപ്പലുകൾ കൈകാര്യം ചെയ്യാൻ തൂത്തുക്കുടി വിഒസി തുറമുഖത്ത് 285 കോടി ചെലവിൽ 14.20 മീറ്റർ ഡ്രാഫ്റ്റുള്ള 306 മീറ്റർ നീളമുള്ള നോർത്ത് കാർഗോ ബെർത്തിംഗ് സൗകര്യവും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.പുതിയ ബെർത്തിൽ 300 നേരിട്ടുള്ള തൊഴിലവസരങ്ങളും 500 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

നാഗർകോവിൽ ടൗൺ – നാഗർകോവിൽ ജംഗ്ഷൻ – കന്യാകുമാരി, ആരൽവൈമൊഴി – നാഗർകോവിൽ ജംഗ്ഷൻ, തിരുനെൽവേലി – മേലപാളയം സെക്ഷനുകളിലെ ഇരട്ട റെയിൽവേ ട്രാക്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ഈ ഭാഗം ബ്രോഡ് ഗേജാക്കി മാറ്റിയതിനുശേഷം ഏറ്റെടുത്ത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മധുര – ബോഡി റെയിൽവേ ട്രാക്ക് വൈദ്യുതീകരണവും രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ റെയിൽ പദ്ധതികളെല്ലാം 1,032 കോടി രൂപ ചെലവിൽ പൂർത്തിയാക്കി. റഷ്യൻ സഹായത്തോടെ നിർമ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത പദ്ധതിയുടെ വിവിഇആർ റിയാക്ടറുകൾ 3 ഉം 4 ഉം ഉൽപ്പാദിപ്പിക്കുന്ന 2,000 മെഗാവാട്ട് വൈദ്യുതി കടത്തിവിടാൻ 548 കോടി രൂപയുടെ അന്തർസംസ്ഥാന പ്രസരണ സംവിധാനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ