നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും

PM Modi's 12-year milestone: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ​വൈകിട്ട് 3 മണിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ചാണ് കൂടിക്കാഴ്ച

നെഹ്രുവിന്റെ നേട്ടം മറികടന്ന് മോദി; NDA മുഖ്യമന്ത്രിമാർ ഇന്ന് ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രിയെ കാണും

Narendra Modi

Updated On: 

10 Jun 2026 | 09:14 AM

പ്രധാനമന്ത്രി പദത്തിൽ 12 വർഷം പൂർത്തിയാക്കുകയും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത നരേന്ദ്രമോദി ഇന്ന് ​വൈകിട്ട് 3ന് രാജ്യത്തെ NDA മുഖ്യമന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ​വൈകിട്ട് 3 മണിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കും. ഇന്ത്യയുടെ വികസനവും ആഗോള സാഹചര്യങ്ങളും ചർച്ച ചെയ്യുന്ന വിപുലമായ ഒരു അജണ്ടയാണ് യോഗത്തിനുള്ളത്. ക്ഷേമപദ്ധതികളുടെ അവലോകനം, വികസിത് ഭാരത് 2047, ആഗോള വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് പ്രമുഖ കേന്ദ്ര മന്ത്രിമാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർക്കൊപ്പം സഖ്യകക്ഷി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവും പങ്കാളിയാകും.

Also Read: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം

കേന്ദ്രത്തിൽ എൻ.ഡി.എ സഖ്യം 12 വർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകളും സമൂഹത്തിന്റെ അവസാന കോണിലുള്ള സാധാരണക്കാരനിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കൽ, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ‘വികസിത് ഭാരത്’ റോഡ്‌മാപ്പിന്റെ പുരോഗതി വിലയിരുത്തൽ എന്നിവ ഉണ്ടാകും.

കൂടാതെ നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിന്റെ ആഘാതങ്ങളും ​ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. പ്രധാനമന്ത്രി പദത്തിൽ മോദി ചരിത്ര നേട്ടം പിന്നിടുന്നതിൽ അ‌ഭിനന്ദനവുമായി കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ആഗോള പ്രമുഖർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവർ രംഗത്തെത്തിയിരുന്നു.

ജൂൺ 10ന് ആണ് നേരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി 4,399 ദിവസം പൂർത്തിയാക്കുന്നത്. ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി 4,398 ദിവസം സേവനമനുഷ്ഠിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടന്നത്. ഇന്ത്യയുശട രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായി ഇത് അടയാളപ്പെടുത്തുന്നു.

മോദിയുടെ ഭരണകാലയളവിൽ ഇന്ത്യ പിന്നിട്ട പുരോഗതിയും ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്. ഇന്ത്യയുടെ വിദേശനയത്തിലെ വിപ്ലവകരമായ മാറ്റമാണ് അ‌തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ 12 വർഷത്തെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ വിദേശനയത്തിൽ ഉണ്ടായ “അസാധാരണമായ മാറ്റങ്ങൾ” വിദേശകാര്യ മന്ത്രാലയം (MEA) കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര പദവിയും സ്വാധീനവും ഈ കാലയളവിൽ ഗണ്യമായി വർദ്ധിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അന്താരാഷ്ട്ര സോളാർ അലയൻസ് (ISA) വഴിയുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ, യു.പി.ഐ (UPI) പോലെയുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ ആഗോളവൽക്കരണം, ആഗോള പ്രതിസന്ധികളിൽ മുൻനിര നായകത്വം എന്നിവ നേരന്ദ്ര മോദിയുടെ 12 വർഷ ഭരണത്തിലെ നയതന്ത്ര വിജയങ്ങളാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary

Prime Minister Narendra Modi, who has achieved the feat of becoming India’s longest-serving and popularly elected Prime Minister, will meet the Chief Ministers and Deputy Chief Ministers of 22 NDA-ruled states and Union Territories today. The meeting will discuss a review of welfare schemes, Vikasit Bharat 2047 and global issues.

Follow Us
Related Stories
PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
Mamata -Sonia Gandhi Meet: കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി മമത; നിർണ്ണായക നീക്കം
കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
ഈ ഭാ​ഗങ്ങളിൽ വേദനയുണ്ടോ? ഹാർട്ട് അറ്റാക്കാകാം
പീസ് ലില്ലി വായുവിനെ ശുദ്ധീകരിക്കുമോ? ഗുണങ്ങളേറെ
തൊണ്ടവേദനയും ചുമയും മാറ്റാൻ ഇഞ്ചി കൊണ്ടുള്ള സൂപ്പർ മരുന്ന്
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ
Viral Video: മഴയത്ത് വൈറലായൊരു പോലീസുകാരൻ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും