AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം

World Leaders Praise PM Modi: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന പദവി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ആഗോളതലത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി മോദിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

PM Narendra Modi: കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, റെക്കോർഡ് നേട്ടവുമായി മോദി; ലോക നേതാക്കളുടെ പ്രശംസാ പ്രവാഹം
Pm Narendra ModiImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 10 Jun 2026 | 08:50 AM

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി എന്ന പദവി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഈ ചരിത്ര നേട്ടത്തിന് പിന്നാലെ ആഗോളതലത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രധാനമന്ത്രി മോദിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2014 മെയ് മാസത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ അമരത്തേക്ക് ആദ്യമായി കടന്നുവന്ന നരേന്ദ്ര മോദി, 2024-ൽ തുടർച്ചയായി മൂന്നാം തവണയും ജനവിധി നേടി അധികാരത്തിലെത്തിയപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വലിയ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം നയിച്ച ഭരണപരിഷ്കാരങ്ങൾ ഇന്ത്യയെ ആഗോള തലത്തിൽ ഒരു പുതിയ ശക്തിയായി മാറ്റുകയും ചെയ്തു.

മോദി അധികാരത്തിലെത്തിയ ശേഷം തകർച്ചയിൽ നിന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി. ബ്രിട്ടനെപ്പോലെയുള്ള വൻശക്തികളെപ്പോലും പിന്നിലാക്കിക്കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഇന്ന് ഉയർന്നു കഴിഞ്ഞു. ഡിജിറ്റൽ വിപ്ലവവും (UPI), വ്യവസായ സൗഹൃദ നയങ്ങളുമാണ് ഇതിന് കാരണമായി വിദ​ഗ്ധർ ചൂണ്ടികാട്ടിയത്. 2014 മുതൽ ആരംഭിച്ച ഈ ഭരണയാത്ര വെറുമൊരു രാഷ്ട്രീയ മാറ്റമായിരുന്നില്ല, മറിച്ച് ഡിജിറ്റൽ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ശക്തമായ വിദേശനയം എന്നിവയിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത ഒരു കാലഘട്ടമായിരുന്നു ഇത്.

ലോകനേതാക്കളുടെ പ്രതികരണങ്ങൾ

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ: “ഈ ചരിത്രനേട്ടം ഇന്ത്യൻ ജനതയ്ക്ക് പ്രധാനമന്ത്രി മോദിയിലുള്ള ആഴത്തിലുള്ള വിശ്വാസത്തിൻ്റെ തെളിവാണ്. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക പരിവർത്തനം അയൽരാജ്യങ്ങൾക്കും വലിയ പ്രചോദനമാണ്.”

പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെ: “25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ച നരേന്ദ്ര മോദിയുടെ ഭരണം ലോകത്തെ ഏത് നേതാക്കൾക്കും മികച്ച മാതൃകയാണ്.”

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമലാ പ്രസാദ് ബിസേസർ: “സാധാരണ പശ്ചാത്തലത്തിൽ നിന്നും വന്ന് 140 കോടി ജനങ്ങളെ നയിക്കുന്ന മോദിയുടെ നേതൃത്വത്തിൽ, അന്താരാഷ്ട്ര തലത്തിൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ ശക്തമായ ശബ്ദമായി ഇന്ത്യ മാറിയിരിക്കുന്നു.”

English Summary:

Prime Minister Narendra Modi etched his name into India’s political history books on Tuesday, surpassing Jawaharlal Nehru’s record to become the country’s longest-serving elected Prime Minister.

Follow Us