AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: 100 മില്യണിന്റെ കരുത്തില്‍ പ്രധാനമന്ത്രി; ഇന്‍സ്റ്റഗ്രാമിലെ നേട്ടം മോദിക്ക് സ്വന്തം

Narendra Modi Hits 100 Million Followers on Instagram: ലോകത്തിലെ ഒരു നേതാവിനും പ്രധാനമന്ത്രി സ്വന്തമാക്കിയ റെക്കോഡ് വളരെ എളുപ്പത്തില്‍ പൊളിക്കാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ഇരട്ടിയലധികം ഫോളോവേഴ്‌സ് മോദിക്കുന്നുണ്ട്.

Narendra Modi: 100 മില്യണിന്റെ കരുത്തില്‍ പ്രധാനമന്ത്രി; ഇന്‍സ്റ്റഗ്രാമിലെ നേട്ടം മോദിക്ക് സ്വന്തം
നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Updated On: 26 Feb 2026 | 11:21 AM

ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്‌സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ നേതാവാണ് അദ്ദേഹം. 2014ലാണ് പ്രധാനമന്ത്രി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. പത്ത് വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നതും, സജീവവുമായ അക്കൗണ്ടായി മാറാന്‍ അതിന് സാധിച്ചു.

ലോകത്തിലെ ഒരു നേതാവിനും പ്രധാനമന്ത്രി സ്വന്തമാക്കിയ റെക്കോഡ് വളരെ എളുപ്പത്തില്‍ പൊളിക്കാനാകില്ല എന്നതാണ് യാഥാര്‍ഥ്യം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ഇരട്ടിയലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ട്രംപിന് വെറും 43.2 മില്യണ്‍ ആളുകളുടെ പിന്തുണയേ ഉള്ളൂ.

ലോകത്തെ അഞ്ച് പ്രധാന നേതാക്കളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിച്ചേര്‍ത്താലും മോദിയുടേതിന് അടുത്ത് പോലും എത്തില്ല. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്റോയ്ക്ക് 15 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അദ്ദേഹമാണ് മൂന്നാം സ്ഥാനത്ത്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ 14.4 മില്യണ്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗാന്‍ 11.6 മില്യണ്‍, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലൈ 6.7 മില്യണ്‍ ഫോളോവേഴ്‌സുമായി തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംനേടി.

Also Read: Narendra Modi Israel Speech: ‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എപ്പോഴും ഇസ്രായേലിനൊപ്പം ഉണ്ടാകും’

പുതിയ കണക്കുകള്‍ യുവാക്കള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വാധീനം എടുത്തുകാണിക്കുന്നു. ഇന്ത്യയിലും മോദിയോട് മുട്ടാന്‍ മറ്റ് നേതാക്കള്‍ക്ക് സാധിക്കില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും രാഹുല്‍ ഗാന്ധിക്ക് 12.6 മില്യണ്‍ ഫോളോവേഴ്‌സുമാണുള്ളത്.

Follow Us