AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Narendra Modi: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം, അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്: പ്രധാനമന്ത്രി

India Aims to Restore Peace in Middle East, PM Narendra Modi Tells Parliament: രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരവും ശക്തമാണ്. മാത്രമല്ല, എല്‍പിജി ഉത്പാദനവും വര്‍ധിപ്പിച്ചു. രാജ്യത്ത് തന്നെ കപ്പലുകള്‍ നിര്‍മിക്കാന്‍ 70,000 കോടിയുടെ പദ്ധതിയാണ് പരിഗണനയില്‍. പശ്ചിമേഷ്യയില്‍ രൂപംകൊണ്ട പ്രതിസന്ധി മറികടക്കാന്‍ ലോകത്തിന് ഒരുപാട് സമയം വേണ്ടിവരും. ഇന്ത്യയ്ക്കും ഈ പ്രതിസന്ധി വലിയ പരീക്ഷണമാണെന്നും പ്രധാനമന്ത്രി.

Narendra Modi: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കണം, അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്: പ്രധാനമന്ത്രി
നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കുന്നു Image Credit source: PTI
Shiji M K
Shiji M K | Updated On: 24 Mar 2026 | 06:49 PM

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരിക എന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരന്തര ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാര്‍ലമെന്റ് സംവാദത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ തടസം നേരിടുന്നത് അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളുടെയും തലവന്മാരുമായി ഞാന്‍ രണ്ടുതവണ ഫോണില്‍ സംസാരിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഇറാന്‍, ഇസ്രായേല്‍, യുഎസ് എന്നിവരുമായും സംസാരിക്കുന്നുണ്ട്. ആശയവിനിമയങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംഘര്‍ഷം കുറയ്ക്കുന്നതിനെ കുറിച്ചും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര സമുദ്രപാതയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങളും മറ്റ് തടസങ്ങളും അസ്വീകാര്യമാണ്, പ്രധാനമന്ത്രി സഭയെ അറിയിച്ചു.

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ലോകത്തൊന്നാകെ ഊര്‍ജ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഒരു കോടി ഇന്ത്യക്കാര്‍ പശ്ചിമേഷ്യയിലുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമാകുന്നു. ഇറാനില്‍ നിന്ന് 700 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 1,000 പേരെ രാജ്യത്തെത്തിച്ചു. ക്രൂഡ് ഓയില്‍, ഗ്യാസ് എന്നിവ രാജ്യത്തേക്ക് എത്തുന്നതിന് ഹോര്‍മുസ് കടലിടുക്ക് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം.

Also Read: WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

യുദ്ധം ഇന്ത്യയിലെ വ്യാപാര പാതകളെ ഗുരുതരമായി ബാധിച്ചു. പെട്രോള്‍, ഡീസല്‍, ഗ്യാസ്, വളം എന്നിവയുടെ വിതരണം പ്രതിസന്ധിയിലായി. പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും എല്‍പിജിയുമെത്തി. ഇത്തരം സാഹചര്യങ്ങള്‍ നേരിടാനായി നിരന്തര ശ്രമങ്ങളുണ്ടാകുന്നു. 41 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ എത്തിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവ സ്‌റ്റോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരവും ശക്തമാണ്. മാത്രമല്ല, എല്‍പിജി ഉത്പാദനവും വര്‍ധിപ്പിച്ചു. രാജ്യത്ത് തന്നെ കപ്പലുകള്‍ നിര്‍മിക്കാന്‍ 70,000 കോടിയുടെ പദ്ധതിയാണ് പരിഗണനയില്‍. പശ്ചിമേഷ്യയില്‍ രൂപംകൊണ്ട പ്രതിസന്ധി മറികടക്കാന്‍ ലോകത്തിന് ഒരുപാട് സമയം വേണ്ടിവരും. ഇന്ത്യയ്ക്കും ഈ പ്രതിസന്ധി വലിയ പരീക്ഷണമാണെന്നും പ്രധാനമന്ത്രി.

Follow Us