PM Narendra Modi: പ്രധാനമന്ത്രി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദർശനത്തിന് ജൂലൈ രണ്ടിന് തുടക്കം

PM Narendra Modi Five-Mation Tour: അഞ്ച് ദിവസത്തെ സന്ദർശനത്തിൽ ഘാന, ട്രിനിഡാഡ് ടുബാഗോ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ മോദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടിന് തുടങ്ങുന്ന സന്ദർശനം ജൂലൈ ഒൻപതുവരെയാണ്. ഈ വേളയിൽ ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

PM Narendra Modi: പ്രധാനമന്ത്രി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദർശനത്തിന് ജൂലൈ രണ്ടിന് തുടക്കം

Pm Narendra Modi

Published: 

28 Jun 2025 06:43 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ സന്ദർശനത്തിന് ജൂലൈ രണ്ടിന് തുടക്കമാകും. അഞ്ച് ദിവസത്തെ സന്ദർശനത്തിൽ ഘാന, ട്രിനിഡാഡ് ടുബാഗോ, അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ മോദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടിന് തുടങ്ങുന്ന സന്ദർശനം ജൂലൈ ഒൻപതുവരെയാണ്.

ഈ വേളയിൽ ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിലും മോദി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലാണ് ഘാന സന്ദർശനം. മൂന്ന് പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക, ഊർജ, പ്രതിരോധ സഹകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.

ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദർശനം. രാജ്യത്ത് നടക്കുന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. ജൂലൈ നാല് മുതൽ അഞ്ച് വരെയാണ് മോദി അർജന്റീന സന്ദർശിക്കുക. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ