Tamilnadu Assault News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്

Tamilnadu Assault News:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് മൊബൈൽ നമ്പറുകൾ കൈമാറുകയും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് പെൺകുട്ടി സ്കൂളിലേക്ക് പോയ സമയത്ത് അവിടെയെത്തിയ പ്രതിയും സത്താനൂർ അണക്കെട്ട് കാണാം എന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.............

Tamilnadu Assault News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്

Tamilnadu Pocso Case

Published: 

12 Jun 2026 | 08:55 AM

രാസിപുരം: സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച പ്ലസ് ടു വിദ്യാർഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമല തണ്ടാരംപട്ടി സ്വദേശി കറുപ്പൻ ആണ് പിടിയിലായത്. 28 വയസ്സുകാരനായ ഇയാളെ രാസിപുരം വനിതാ പോലീസ് ആണ് പിടികൂടിയത്.

നാമക്കൽ ജില്ലയിലെ രാസിപുരത്തുള്ള സർക്കാർ സ്കൂളിൽ പഠിക്കുന്ന 17 വയസ്സുകാരിയായ വിദ്യാർഥിനിയെയാണ് ഇയാൾ മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും ഇപ്പോൾ പീഡനത്തിരയാക്കുകയും ചെയ്തത്.

സത്താനൂർ അണക്കെട്ട് കാണാം എന്നു പറഞ്ഞു കൊണ്ടുപോയി

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് മൊബൈൽ നമ്പറുകൾ കൈമാറുകയും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് പെൺകുട്ടി സ്കൂളിലേക്ക് പോയ സമയത്ത് അവിടെയെത്തിയ പ്രതിയും സത്താനൂർ അണക്കെട്ട് കാണാം എന്ന് പറഞ്ഞ് പെൺകുട്ടിയെ തന്റെ ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ALSO READ:14ഉം 11ഉം വയസ്സുള്ള ആൺകുട്ടികളെ പിതൃസഹോദരൻ കേരളത്തിലെത്തിച്ച് ഭിക്ഷാടനം; കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

തുടർന്ന് അണക്കെട്ടിനു സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി. അതിനുശേഷം കുട്ടിയെ സ്കൂളിന് സമീപം ഇറക്കി വിട്ട് പ്രതി കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ പെൺകുട്ടി വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാതാപിതാക്കൾ വിവരങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.തുടർന്ന് മാതാപിതാക്കളുടെ പരാതിയെ തുടർന്ന് രാ‌സിപുരം ഓൾ വനിത പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ വലയിൽ ആക്കിയത് എന്നാണ് തിരിച്ചറിയുന്നത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയെ വൈദ്യ പരിശോധനകൾക്ക് വേണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള ചതിക്കുഴിയിൽ വിദ്യാർത്ഥിനി അകപ്പെട്ട സംഭവത്തിൽ പ്രദേശത്ത് വലിയ ജനരോഷമാണ് ഉടലെടുത്തത്.

ENGLISH SUMMARY

Tamilnadu police have arrested a young man for raping a Plus Two student whom he had befriended through social media in a deserted place. The arrest has been made by Karuppan, a native of Thandarampatti, Tiruvannamalai. The 28-year-old man was arrested by the Rasipuram Women’s Police.The two, who met through Instagram, later exchanged mobile numbers and used to talk on the phone regularly. It is reported that on June 8, when the girl was going to school, the accused arrived and took the girl on his two-wheeler, saying that they would see the Sattanur Dam.

Follow Us
Related Stories
Stone Thrown At Shatabdi Express: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
Chennai Metro: ഫേസ്1 മെട്രോ സ്റ്റേഷനുകളുടെ മുഖം മാറും; 2.84 കോടിയുടെ പദ്ധതിയുമായി ചെന്നൈ മെട്രോ
Child Aadhar Renewal : അവസരം മിസ്സാക്കല്ലേ; ഇപ്പോള്‍ കുട്ടികളുടെ ആധാര്‍ ഫ്രീയായി പുതുക്കാം, അറിയാം എങ്ങനെയെന്ന്
Bengaluru highway Update: ബെംഗളൂരു നിവാസികൾക്ക് വമ്പൻ ആശ്വാസം… ഇനി ടോളുമില്ല കുരുക്കുമില്ല; ഒന്നര മണിക്കൂർ യാത്ര വെറും 15 മിനിറ്റാകും
VIDEO: ചരിത്ര നേട്ടം; ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ വിജയകരം
MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു
കൊതുക് ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഈ ഒരു വിദ്യ പരീക്ഷിക്കൂ
എന്താണ് ഫിഫയുടെ പൂർണനാമം?
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ