LED Dome Planetarium: 42.7 ദശലക്ഷം പിക്സൽ ; ഇന്ത്യയിലെ ആദ്യത്തെ എൽഇഡി പ്ലാനറ്റോറിയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

PM Narendra Modi Inagurates Indias First LED Dome Planetarium: ലോകത്തിലെ തന്നെ ആദ്യത്തെ എൽഇഡി (LED) ഡോം പ്ലാനറ്റോറിയങ്ങളിൽ ഒന്നാണിത്. 8K-യിൽ കൂടുതൽ റെസല്യൂഷനുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സന്ദർശകർക്ക് പ്രപഞ്ചത്തിന്റെ വിസ്മയങ്ങൾ നേരിട്ടറിയാനുള്ള സൗകര്യമാണ് ഇതിലൂടെ അവസരം ഒരുക്കിയിരിക്കുന്നത്.2022-ൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തറക്കല്ലിട്ട പദ്ധതിക്കായി, തന്റെ എംപി ഫണ്ടിൽ (MPLADS) നിന്നും 5 കോടി രൂപ അനുവദിച്ചതായും അവർ നവംബർ 12-ന് വ്യക്തമാക്കിയിരുന്നു.മൈസൂർ സർവകലാശാലയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്.....

LED Dome Planetarium: 42.7 ദശലക്ഷം പിക്സൽ ; ഇന്ത്യയിലെ ആദ്യത്തെ എൽഇഡി പ്ലാനറ്റോറിയം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

Prime Minister Narendra Modi inaugurated the Cosmos-Mysuru Planetarium on Friday

Updated On: 

13 Nov 2026 | 06:40 PM

ന്യൂഡൽ​​ഹി: കർണാടകയിലെ ശാസ്ത്ര വിദ്യാഭ്യാസത്തിനും ജ്യോതിശാസ്ത്ര പഠനത്തിനും പുത്തൻ ഉണർവേകി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ‘കോസ്മോസ്-മൈസൂരു’ പ്ലാനറ്റോറിയം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ തന്നെ ആദ്യത്തെ എൽഇഡി (LED) ഡോം പ്ലാനറ്റോറിയങ്ങളിൽ ഒന്നാണിത്. 8K-യിൽ കൂടുതൽ റെസല്യൂഷനുള്ള അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ സന്ദർശകർക്ക് പ്രപഞ്ചത്തിന്റെ വിസ്മയങ്ങൾ നേരിട്ടറിയാനുള്ള സൗകര്യമാണ് ഇതിലൂടെ അവസരം ഒരുക്കിയിരിക്കുന്നത്.

മൈസൂർ സർവകലാശാലയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA) ആണ് ഈ അത്യാധുനിക പ്ലാനറ്റോറിയം വികസിപ്പിച്ചെടുത്തത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ആണവോർജ വകുപ്പ്, കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് എന്നിവയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്. 2022-ൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തറക്കല്ലിട്ട പദ്ധതിക്കായി, തന്റെ എംപി ഫണ്ടിൽ (MPLADS) നിന്നും 5 കോടി രൂപ അനുവദിച്ചതായും അവർ നവംബർ 12-ന് വ്യക്തമാക്കിയിരുന്നു.

ALSO READ:അനിമ ഇന്ത്യ ഹൈദരാബാദ് 2026: ‘ബ്ലീച്ച്’ സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ

പ്ലാനറ്റോറിയത്തിന്റെ പ്രധാന ആകർഷണം….

കോസ്മോസ്-മൈസൂരു പ്ലാനറ്റോറിയത്തിന്റെ പ്രധാന ആകർഷണം സ്കൈ തിയേറ്ററിനുള്ളിലെ 15 മീറ്റർ ചരിഞ്ഞ എൽഇഡി ഡോമാണ് . പരമ്പരാഗത പ്ലാനറ്റോറിയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ തിയേറ്റർ. ഇതിൽ ഏകദേശം 160 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയും. 42.7 ദശലക്ഷം പിക്സലുകളുള്ള 6,148 എൽഇഡി പാനലുകളാണ് പ്രൊജക്ടറുകൾ ഉപയോഗിക്കുന്നതിന് പകരംഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ താഴികക്കുടത്തെ തന്നെ ഒരു വലിയ സ്ക്രീനായി മാറ്റുകയും, ആകാശഗോളങ്ങളുടെയും ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുടെയും അതിസൂക്ഷ്മമായ ദൃശ്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഇതു കൂടാതെ രണ്ട് ഇന്ററാക്ടീവ് എക്സിബിഷൻ ഹാളുകൾ, 150-ലധികം പേർക്ക് ഇരിക്കാവുന്ന ലെക്ചർ ഹാൾ, പരിശീലന കേന്ദ്രം, റെക്കോർഡിംഗ് സ്റ്റുഡിയോ എന്നിവയും ഈ സമുച്ചയത്തിലുണ്ട്. ജന്തർ മന്തറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ജ്യോതിശാസ്ത്ര മോഡലുകൾ, ഐഎസ്ആർഒ (ISRO) പ്രദർശനങ്ങൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ എന്നിവയാണ് മറ്റ് പുറംകാഴ്ചകൾ.വിദ്യാർത്ഥികളെയും ഗവേഷകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നതിലൂടെ, ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ മൈസൂരുവിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പ്ലാനറ്റോറിയത്തിന് സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

ENGLISH SUMMARY

Giving a fresh impetus to science education and the study of astronomy in Karnataka, Prime Minister Narendra Modi inaugurated the ‘Cosmos-Mysuru’ planetarium on Friday. It is one of the world’s first LED-dome planetariums. Through stunning visuals with a resolution exceeding 8K, it offers visitors the opportunity to experience the wonders of the universe firsthand.

Loading...
Unable to load recommendations.
Follow Us
Related Stories
അനിമ ഇന്ത്യ 2026: ‘ബ്ലീച്ച്’ സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ
കർണാടകയ്ക്ക് 15,000 കോടിയുടെ വികസനക്കുതിപ്പ്; പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭിത്തി തുരന്ന് ജ്വല്ലറിയിൽ നിന്ന് 12 കോടിയുടെ സ്വർണ്ണവും ഡയമണ്ടും കവർന്നു; സംഭവം മധ്യപ്രദേശിൽ
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലും കുഞ്ഞുങ്ങളില്ല, വഴക്കിനൊടുവിൽ ഭർത്താവിൻ്റെ ജീവനെടുത്ത് ഭാര്യ
മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം
സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു