ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

A Historic Milestone for Indian Railways: Country's First Hydrogen Train Launching on July 17: ആദ്യ ഘട്ടമെന്ന നിലയിൽ ജിന്ദ്-സോണിപത് സെക്ഷനിലാണ് ട്രെയിൻ സർവീസ് നടത്തുക. ജിന്ദ് ജംഗ്ഷൻ, ഗൊഹാന ജംഗ്ഷൻ, സോണിപത് എന്നിവയെ തമ്മിലാണ് ട്രെയിൻ ബന്ധിപ്പിക്കുക. ഈ റൂട്ടിലെ പരീക്ഷണത്തിന് ശേഷം കൽക്ക-ഷിംല റൂട്ട് ഉൾപ്പെടെയുള്ള പൈതൃക റെയിൽവേ റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നുണ്ട്.

ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ

Published: 

16 Jul 2026 | 07:09 PM

മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങി ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽ ശൃംഖലകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദ് – സോനിപത് റൂട്ടിലാണ് ഹൈഡ്രജൻ ട്രെയിൻ ആദ്യ സർവീസ് നടത്തുക. പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ഈ ട്രെയിൻ, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിനായാണ് കണക്കാക്കപ്പെടുന്നത്.

ആദ്യ ഘട്ടമെന്ന നിലയിൽ ജിന്ദ്-സോണിപത് സെക്ഷനിലാണ് ട്രെയിൻ സർവീസ് നടത്തുക. ജിന്ദ് ജംഗ്ഷൻ, ഗൊഹാന ജംഗ്ഷൻ, സോണിപത് എന്നിവയെ തമ്മിലാണ് ട്രെയിൻ ബന്ധിപ്പിക്കുക. ഈ റൂട്ടിലെ പരീക്ഷണത്തിന് ശേഷം കൽക്ക-ഷിംല റൂട്ട് ഉൾപ്പെടെയുള്ള പൈതൃക റെയിൽവേ റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നുണ്ട്.

മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. എന്നാൽ 110 കിലോമീറ്റ വേഗതയിൽ സഞ്ചരിക്കാനാവുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്ത് കോച്ചുകളുള്ള ട്രെയിനിൽ ഒരേസമയം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിന് കരുത്ത് പകരുന്നത്. ഹൈഡ്രജൻ ലീക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി അധ്യാധുനിക മൾട്ടി ലെയർ സുരക്ഷാ സംവിധനം ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ലൊക്കോ പൈലറ്റിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

Also Read: New IRCTC Website: ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി വേഗത്തിലാകും; കിടിലൻ മാറ്റങ്ങളുമായി ഐ.ആർ.സി.ടി.സിയുടെ പുതിയ വെബ്സൈറ്റ്

പദ്ധതിയുടെ പൈലറ്റ് കോറിഡോറായ ജിന്ദിൽ ഹൈഡ്രജൻ സംഭരണണത്തിനും ഇന്ധന വിതരണത്തിനുമായി പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയമായാണ് ഈ സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ ഈ കേന്ദ്രത്തിലും ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ചോർച്ച കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ, ഓട്ടോ ഷട്ട് ഓഫ് സിസ്റ്റം, മറ്റ് നിരീക്ഷണ സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ, ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിനിന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നീരാവി മാത്രമാണ് ഇതിലൂടെ പുറന്തള്ളപ്പെടുന്നത് എന്നതിനാൽ രാജ്യത്തെ മലിനീകരണം കുറക്കുന്നതിൽ ഹൈഡ്രജൻ ട്രെയിനുകൾ വലിയ പങ്കുവഹിക്കും. നിലവിൽ ലോകത്ത് ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങി ചുരുങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ സർവീസ് നടത്തുന്നത്. ജൂലൈ 17-ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ ഇന്ത്യയും ഈ പട്ടികയിൽ ഇടംപിടിക്കും.

English Summary

Indian Railways is set for a historic milestone as PM Narendra Modi is expected to flag off the nation’s first hydrogen-powered train on July 17. Operating on the Jind-Sonipat route in Haryana, this indigenous 10-coach broad-gauge trainset is currently the world’s longest hydrogen train, boasting a speed of 75 kmph and zero carbon emissions.

Loading...
Unable to load recommendations.
Follow Us
Related Stories
Diesel Vehicles : പഴയ വണ്ടി പൊളിക്കേണ്ട, പൊലൂഷൻ കുറയ്ക്കാൻ വാ​ഹനത്തിൽ REC ഡി​വൈസ് ഘടിപ്പിക്കാൻ അ‌നുമതി നൽകാൻ കേന്ദ്രം
Delhi Building Collapse: ഡൽഹിയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നുവീണു; വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മരങ്ങളിൽ കെട്ടി നിർത്തിയ പാവകൾ, മഞ്ഞളും, കുങ്കുമവും മുഖത്ത് പിന്നിൽ ദുർ മന്ത്രവാദം?
Ketan Agarwal Death: യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊലപ്പെടുത്തിയ കേസ്: ഒരാൾകൂടി പിടിയിൽ
Teacher’s Day 2026 : അധ്യാപകർ ഭാവി തലമുറയുടെ ശില്പികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തി; നാല് പേർ അറസ്റ്റിൽ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി