Vande Bharat Sleeper Train: വരുന്നൂ! കേരളത്തിലും വന്ദേ ഭാരത് സ്ലീപർ ട്രെയിനുകൾ
Vande Bharat Sleeper Train for Kerala: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് . രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളിനും അസമിനും ഇടയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സര്‍വീസ് നടത്തുക. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്കു രാജ്യത്ത് വൻ സ്വീകാര്യതെയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് അത്യാധുനിക സൗകര്യങ്ങളോടെ കൂടിയ സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് എത്തുന്നത്. മണിക്കൂറിൽ 180 വരെ കിലോമീറ്റർ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളാണുള്ളത്. 833 പേർക്ക് യാത്ര ചെയ്യാം. കേറ്ററിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കും.
Also Read:പ്ലാറ്റ്‌ഫോം മാറേണ്ട, ഒറ്റ യാത്രയില്‍ നഗരം ചുറ്റാം; ആൽഫ റൂട്ടുമായി ചെന്നൈ മെട്രോ
തേർഡ് എസിക്ക് ഭക്ഷണം ഉൾപ്പെടെ 2,300 രൂപയും സെക്കൻഡ് എസിക്ക് 3,000 രൂപയും ഫസ്റ്റ് എസിക്ക് 3,600 രൂപയുമായിരിക്കും ഏകദേശ ചാര്‍ജ്. ഇന്നലെ ട്രെയിനിന്‍റെ അന്തിമ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വന്ദേഭാരത് ട്രെയിൻ സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്.
കുലുക്കമില്ലാത്ത യാത്ര ഉറപ്പു നൽകുന്ന തരത്തിലാണ് ഇതിന്റെ സംവിധാനം. ട്രെയിനിൽ മികച്ച ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം, അടിയന്തര ടോക്ക്-ബാക്ക് സിസ്റ്റം, ശുചിത്വം, അണുമുക്തമായതും ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതുമായ അന്തരീക്ഷം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.