LPG Shortage: എൽപിജി ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ്; അടിയന്തര നടപടികൾ സ്വീകരിച്ചു

LPG Shortage in India: എൽ‌പി‌ജി, എണ്ണ ക്ഷാമം നേരിടുന്നതിനു വേണ്ടി പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വിതരണം സ്ഥിരപ്പെടുത്തുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു....

LPG Shortage: എൽപിജി ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ്; അടിയന്തര നടപടികൾ സ്വീകരിച്ചു

Reliance

Published: 

11 Mar 2026 | 08:36 AM

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കടുത്തതോടെ രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ എൽപിജിയുടെ ഉൽപാദനം വർദ്ധിക്കുമെന്ന് അറിയിച്ച് റിലയൻസ്. പാചക വാതകലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിക്കുന്നതായും റിലയൻസ് വ്യക്തമാക്കി. കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാകത ലഭ്യത കുറയുമെന്ന് ഹർദീപ് സിം​ഗ് പുരി സൂചിപ്പിച്ചിട്ടുണ്ട്.എൽ‌പി‌ജി, എണ്ണ ക്ഷാമം നേരിടുന്നതിനു വേണ്ടി പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വിതരണം സ്ഥിരപ്പെടുത്തുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ എൽപിജി ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായി നീട്ടി.
എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ട്.

ഗാർഹിക എൽപിജി കണക്ഷനുകൾ വാണിജ്യ ഉപയോക്താക്കളേക്കാൾ മുൻഗണന നൽകണമെന്ന് എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസി) അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ‌ഗണന നൽകുമെന്നും വ്യക്തമാക്കി.
റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് ഗാർഹികേതര മേഖലകൾ എന്നിവയിൽ നിന്നുള്ള എൽപിജി വിതരണത്തിനുള്ള അഭ്യർത്ഥനകൾ അവലോകനം ചെയ്യുന്നതിനായി ഒഎംസി എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന മൂന്നംഗ സമിതി എണ്ണ മന്ത്രാലയം രൂപീകരിച്ചു.

പാചകവാചക പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട്?

ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം എൽപിജി ആണ് ഉപയോഗിക്കുന്നത്. അവയിൽ ഏകദേശം 65 2% വും ഇറക്കുമതി ചെയ്യുന്നു. ഈ ഇറക്കുമതികളിൽ ഭൂരിഭാഗവും സാധാരണയായി ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ വിതരണത്തിൽ ഇടിവുണ്ടാക്കുന്നതിനാൽ അവിടെയാണ് ഇത് സംഭവിക്കുന്നത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായി ഈ ജലപാതയുടെ ഉപയോഗം ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആഗോള ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് വരുന്ന – ഏകദേശം 20 എംബിപിഡി എണ്ണയും – പ്രധാനമായും ഖത്തറിൽ നിന്നുള്ള ആഗോള എൽഎൻജി വ്യാപാരത്തിന്റെ അഞ്ചിലൊന്ന് വരുന്ന ചോക്ക്പോയിന്റ് കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.

ഈ മേഖലയിലൂടെയുള്ള ഷിപ്പിംഗ് തടസ്സപ്പെട്ടതിനാൽ ഗൾഫ് എണ്ണ ഉൽപ്പാദകർ ഉൽപാദനം കുറയ്ക്കുവാൻ തുടങ്ങി. അതിനുപുറമേ വാരാന്ത്യത്തിൽ ഇറാക്ക് അതിന്റെ പ്രധാന തെക്കൻ എണ്ണപ്പാടങ്ങളിലെ ഉത്പാദനവും 70% കുറച്ചുകൊണ്ട് പ്രതിദിനം 1.3 ലക്ഷം ബാരലായി കുറച്ചു. കൂടാതെ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും ഉൽപാദനം കുറയ്ക്കാൻ തുടങ്ങി. കരുതൽ ശേഖരം കുറഞ്ഞതോടെ ഏഷ്യൻ രാജ്യങ്ങൾക്കാണ് ഇത് തിരിച്ചടിയായി മാറുന്നത്. ആഭ്യന്തര വിപണികളിലെ സമ്മർദ്ദം ഇല്ലാതാക്കുന്നതിന് വേണ്ടി ആൾജീരിയ, ഓസ്ട്രേലിയ, കാനഡ, നോർവേ എന്നിവയുമായി കൂടുതൽ എൽപിജി വിതരണ പങ്കാളിത്തം ഇന്ത്യ തേടുന്ന ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Follow Us
Related Stories
West Bengal Polls: ബംഗാളിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; 142 മണ്ഡലങ്ങളിൽ നിന്നായി ജനവിധി തേടുന്നത് 1448 സ്ഥാനാർത്ഥികൾ
Flight Charges: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുമോ? സർവീസുകൾ നിർത്തേണ്ടി വരുമെന്ന് കമ്പനികൾ; കേന്ദ്രത്തിന് കത്തയച്ചു
Delhi Metro: ട്രാഫിക് കുരുക്കില്ലാതെ മെട്രോയിൽ കുതിക്കാം; ഡൽഹി മെട്രോ ഇനി ഹിൻഡൻ എയർപോർട്ടിലേക്കും
Heatwave Alert: ഇനിയും ഉഷ്ണതരംഗം ശക്തമാകും, ഏപ്രിൽ-ജൂൺ മാസങ്ങളിൽ ജാഗ്രത വേണം, മുന്നൊരുക്കങ്ങളുമായി കേന്ദ്രം
Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് ഓഗസ്റ്റ് 4 വരെ നിയന്ത്രണം; ചിലത് റദ്ദാക്കി
Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്