ഭിത്തി തുരന്ന് ജ്വല്ലറിയിൽ നിന്ന് 12 കോടിയുടെ സ്വർണ്ണവും ഡയമണ്ടും കവർന്നു; സംഭവം മധ്യപ്രദേശിൽ

Thieves Drill 9-Inch Wall to Steal Jewellery Worth Rs 12 Cr in MP: ഷോറൂമിൻ്റെ ഉൾഭാഗത്തെക്കുറിച്ച് മോഷ്ടാക്കൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 4 മണിക്കും 7 മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഭിത്തി തുരന്ന് ജ്വല്ലറിയിൽ നിന്ന് 12 കോടിയുടെ സ്വർണ്ണവും ഡയമണ്ടും കവർന്നു; സംഭവം മധ്യപ്രദേശിൽ

പ്രതീകാത്മക ചിത്രം

Published: 

13 Nov 2026 | 09:20 AM

കട്നി: മധ്യപ്രദേശിലെ കട്നിയിൽ ഒൻപത് ഇഞ്ച് കട്ടിയുള്ള കോൺക്രീറ്റ് ഭിത്തി തുരന്ന് ജ്വല്ലറിയിൽ വൻ കവർച്ച. നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന ആസൂത്രിത കവർച്ചയിൽ ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. വ്യാഴാഴ്ച പുലർച്ചെ കട്നിയിലെ ബർഗവാൻ പ്രദേശത്ത് എൽ.ഐ.സി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കിസ്ന ജ്വല്ലറിയിലാണ് വൻ കവർച്ച നടന്നത്. മുൻവശത്തെ ഷട്ടർ തകർക്കാതെ, ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

വ്യാഴാഴ്ച രാവിലെ ജീവനക്കാർ കട തുറക്കാൻ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആഭരണങ്ങൾ പ്രദർശിപ്പിക്കുന്ന കൗണ്ടറുകൾ പൂർണ്ണമായും കാലിയാക്കിയ നിലയിലായിരുന്നു. കൂടാതെ ലോക്കറുകളും തകർത്ത നിലയിലായിരുന്നു. ഉടൻ തന്നെ ജീവനക്കാർ ജ്വല്ലറി ഉടമയെയും പോലീസിനെയും വിവരമറിയിച്ചു.. ഉത്സവ സീസൺ പ്രമാണിച്ച് ജ്വല്ലറിയിൽ പതിവിലും കൂടുതൽ ആഭരണങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതായി ഉടമ മോഹൻ ബജാജ് പറഞ്ഞു. ഏകദേശം 12 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Also Read: മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം

ഷോറൂമിൻ്റെ ഉൾഭാഗത്തെക്കുറിച്ച് മോഷ്ടാക്കൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ 4 മണിക്കും 7 മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിക്കുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിന് പുറമെ സമീപത്തെ റോഡുകളിലെ സി.സി.ടി.വി ക്യാമറകളും പോലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തകർത്ത ഭിത്തി, ലോക്കറുകൾ, ഡിസ്പ്ലേ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നിന്ന് നിർണ്ണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളെ പിടികൂടുന്നതിനും നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്തുന്നതിനുമായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി പോലീസ് വ്യക്തമാക്കി.

സമാനമായ കവർച്ച തമിഴ്നാട്ടിലെ മധുരയിലും

തമിഴ്നാട്ടിലെ മധുരയിലും സമാനമായ രീതിയിൽ വ്യാഴാഴ്ച പുലർച്ചെ കവർച്ച നടന്നിരുന്നു. മധുരയിലെ പളങ്കാനത്തത്തിന് സമീപമുള്ള ബൈപാസ് റോഡിലെ നെഹ്‌റു നഗറിൽ പ്രവർത്തിക്കുന്ന ‘തനിഷ്‌ക്’ ജ്വല്ലറിയിലാണ് കോടികളുടെ മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ 3 മണിക്കും 4 മണിക്കും ഇടയിൽ കെട്ടിടത്തിൻ്റെ പുറകുവശത്തെ ഭിത്തി തുരന്ന് വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. 23 കിലോയിലധികം സ്വർണമാന് ഇവിടെ നിന്നും കവർന്നത്. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary

Thieves drilled through a 9-inch-thick rear wall of a jewellery showroom in Katni, Madhya Pradesh, and escaped with gold and diamond ornaments worth approximately Rs 12 crore.

Loading...
Unable to load recommendations.
Follow Us
Related Stories
അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലും കുഞ്ഞുങ്ങളില്ല, വഴക്കിനൊടുവിൽ ഭർത്താവിൻ്റെ ജീവനെടുത്ത് ഭാര്യ
മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം
സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
Tatkal Ticket Booking Tips: തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ ലഭിക്കണോ? ഐആർസിടിസി ബുക്കിങ്ങിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
India Visa Rules Reform: ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; 13 വിഭാഗങ്ങൾ 9 ആയി, അപേക്ഷാഫോമുകൾ 70% ലളിതമാകും
J&K CRPF Camp Terror Attack : ജമ്മു കശ്മീരിൽ സിആർപിഎഫ് ക്യാംപിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് പരിക്ക്
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു