AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Post: പുതുവത്സരസമ്മാനം; ഫുഡ് ഡെലിവറി ബോയിക്ക് ടിപ്പായി 501 രൂപ; ശ്രദ്ധേയമായി പോസ്റ്റ്

Heartwarming Post Goes Viral: ന്യൂ ഈയർ ദിവസം ഭക്ഷണം എത്തിച്ച് നൽകിയ ഡെലിവറി ബോയിക്ക് ടിപ്പ് നൽകിയെന്നും അത് ആ യുവാവിനെ സന്തോഷിപ്പിച്ചുവെന്നാണ് പോസ്റ്റിൽ പറയുന്നത്.

Viral Post: പുതുവത്സരസമ്മാനം; ഫുഡ് ഡെലിവറി ബോയിക്ക് ടിപ്പായി 501 രൂപ;  ശ്രദ്ധേയമായി പോസ്റ്റ്
Delivery BoyImage Credit source: social media
Sarika KP
Sarika KP | Published: 02 Jan 2026 | 02:40 PM

പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുതിയൊരു വർഷം കൂടി വന്നെത്തിയിരിക്കുകയാണ്. ഈ വേളയിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാൽ ചിലർ ആ സമയത്ത് തങ്ങളുടെ ജോലിയിൽ വ്യാപൃതരായിരുന്നിരിക്കും. അത്തരത്തിലുള്ള ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂ ഈയർ ദിവസം ഭക്ഷണം എത്തിച്ച് നൽകിയ ഡെലിവറി ബോയിക്ക് ടിപ്പ് നൽകിയെന്നും അത് ആ യുവാവിനെ സന്തോഷിപ്പിച്ചുവെന്നാണ് പോസ്റ്റിൽ പറയുന്നത്.

ഈറ്റ് ക്ലബ്ബിൽ നിന്ന് ഭക്ഷണം എത്തിച്ച് നൽകിയ ഡെലിവറി ഡ്രൈവറായ ബിട്ടുവിനാണ് ഒരാൾ ടിപ്പായി 501 രൂപ നൽകിയത്. ആ അനുഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. രാത്രി 8:30 ഓടെ ഈറ്റ് ക്ലബ്ബിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തുവെന്നും ഓർഡർ ഡെലിവറി വൈകിയേക്കാമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഓർഡർ ചെയ്തത് എന്നും പോസ്റ്റിൽ പറയുന്നു. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം പത്ത് മണിയോടെ ഭക്ഷണം എത്തിക്കാൻ ബിട്ടു എന്ന ഡെലിവറി ഡ്രൈവർ എത്തിയെന്നും അയാളുടെ മുഖത്ത് 30 ഓർഡറുകൾ കൂടി എത്തിക്കാനുള്ളതിന്റെ പരിഭ്രമവുമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

Also Read:റെയിൽവേ ഉദ്യോഗസ്ഥൻ പട്ടിണിക്കിടന്ന് മരിച്ചു, എല്ലും തോലുമായി മകൾ; വീട്ടുജോലിക്കാർക്കെതിരെ കുടുംബം

‘മിക്കയാളുകളും അവധിയെടുത്ത് ആഘോഷിക്കുമ്പോൾ വർഷത്തിലെ അവസാനത്തെ ദിവസം പോലും, ഈ ചെറുപ്പക്കാരൻ ഒരു പുഞ്ചിരിയോടെ ഭക്ഷണം എത്തിക്കുകയാണ്. എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്’ എന്നാണ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

താൻ ബിട്ടുവിന് വെള്ളം നൽകിയെന്നും പോസ്റ്റിൽ യുവാവ് പറയുന്നുണ്ട്. ബിട്ടു മടങ്ങിയതിന് പിന്നാലെ താൻ ബിട്ടുവിന്റെ നമ്പർ എടുത്ത് പുതുവത്സരസമ്മാനമായി 501 രൂപ അയച്ചുനൽകിയതായും പോസ്റ്റിൽ പറയുന്നുണ്ട്. ഇതിനു നന്ദിയറിയിച്ച് ബിട്ടു വാട്ട്സാപ്പിൽ മെസ്സേജ് അയച്ചെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ആ പണം തനിക്ക് പെട്രേളടിക്കാൻ ഉപയോ​ഗിക്കാമല്ലോ എന്നാണ് ബിട്ടു പറയുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുകൾ നൽകിയത്. യുവാവിനെ അഭിനന്ദിച്ചാണ് പലരും കമന്റിട്ടത്.