Couple Burnt Alive: വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു
Couple Found Burnt in Tamil Nadu: വീട് പുറത്തുനിന്നു പൂട്ടിയശേഷമാണ് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ സെങ്കം പക്കിരിപാളയത്താണ് ദാരുണമായ സംഭവം നടന്നത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ ഭൂമിയോട് ചേർന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. ഇതിനിടെയിലാണ് ഇന്ന് പുലർച്ചെ വീട് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പെട്ടെന്ന് തന്നെ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
Also Read:പുതുവത്സരസമ്മാനം; ഫുഡ് ഡെലിവറി ബോയിക്ക് ടിപ്പായി 501 രൂപ; ശ്രദ്ധേയമായി പോസ്റ്റ്
വീട് പുറത്തുനിന്നു പൂട്ടിയശേഷമാണ് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.