AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Traffic: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ബെംഗളൂരുവിന് ആശ്വാസം; യാത്ര എളുപ്പമാകും ഇനി ഈ ‘ലൂപ്പി’ലൂടെ

Hebbal Flyover second loop is now open: ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ടാമത്തെ ലൂപ്പ് ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ. കർണാടക ഉപമുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷ ശിവകുമാര്‍ പങ്കുവച്ചു

Bengaluru Traffic: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ബെംഗളൂരുവിന് ആശ്വാസം; യാത്ര എളുപ്പമാകും ഇനി ഈ ‘ലൂപ്പി’ലൂടെ
Second Loop Of Hebbal FlyoverImage Credit source: x.com/DKShivakumar
Jayadevan AM
Jayadevan AM | Published: 02 Jan 2026 | 01:32 PM

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ടാമത്തെ ലൂപ്പ് (പുതിയ പാത) ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യാഴാഴ്ചയാണ് പുതിയ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷ ശിവകുമാര്‍ പങ്കുവച്ചു. വടക്കൻ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാര്യക്ഷമമായ നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഹെബ്ബാൽ ഫ്ലൈഓവറിലെ രണ്ടാമത്തെ ലൂപ്പ് ഉദ്ഘാടനം ചെയ്തു. യെലഹങ്ക, ജക്കൂർ, സഹകർ നഗർ എന്നിവിടങ്ങളിൽ നിന്ന് സുഗമമായി നഗരത്തിലെത്താന്‍ പുതിയ ലൂപ്പ് സഹായിക്കും. തിരക്കേറിയ കോറിഡോറിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ടാമത്തെ ലൂപ്പ് വിഭാവനം ചെയ്തത്. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ മേഖലകളില്‍ അതിവേഗമാണ് വടക്കന്‍ ബെംഗളൂരു വികസിക്കുന്നത്. ഇതിനൊപ്പം അടിസ്ഥാന സൗകര്യ നവീകരണവും അനിവാര്യമാണ്.

Also Read: Namma Metro: പര്‍പ്പിള്‍ ലൈനിലെ തിരക്കൊഴിയും; കുതിക്കാനൊരുങ്ങി 17 ട്രെയിനുകള്‍

ഹെബ്ബാൾ ഫ്ലൈഓവറിന്റെ രണ്ടാമത്തെ ലൂപ്പ് പോസിറ്റീവായ ചുവടുവയ്പാണെന്ന് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി പറഞ്ഞു. വടക്കൻ ബെംഗളൂരുവിന് ഇത് സന്തോഷവാര്‍ത്തയാണ്. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ഹെബ്ബാൾ ഫ്ലൈഓവറിൽ പുതുതായി നിർമ്മിച്ച ലൂപ്പ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. സുഗമമായ യാത്രയും, സൗകര്യങ്ങളും, ഗതാഗതക്കുരുക്കില്‍ നിന്നുള്ള ആശ്വാസവും ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

പുതുതായി നിർമ്മിച്ച ലൂപ്പ് മേഘ്രി സർക്കിളിലേക്കുള്ള സിഗ്നൽ രഹിത ഗതാഗതം സാധ്യമാക്കുന്നുവെന്നതാണ് പ്രത്യേകത. ഹെബ്ബാൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇതുവഴി കുറയും. തിരക്കേറിയ സമയങ്ങളിൽ പോലും കോറിഡോറിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാനാകും.

യെലഹങ്ക, ജക്കൂർ, സഹാർ നഗർ, തുംകൂർ റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക. നിലവിലുള്ള റോഡുകളിലെ തിരക്ക് കുറയ്ക്കാനും ദൈനംദിന യാത്ര വേഗത്തിലാക്കാനും പുതിയ ലൂപ്പ് സഹായിക്കുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.