S Jaishankar: ‘ഭീകരവാദവും സമാധാനവും ഒരുമിച്ച് പോകില്ല’; യുഎന്നിൽ പാകിസ്ഥാന് മറുപടിയുമായി ജയശങ്കർ

S Jaishankar Hits Back at Pakistan at UN Over Terrorism: ഭീകരവാദവും സൗഹൃദവും സമാധാനവും ഒരേസമയം നിലനില്‍ക്കില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദം അവസാനിപ്പിക്കാതെ ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ഭീകരവാദം നടത്തുന്നവര്‍ തന്നെ അവരുടെ നിലപാട് തിരുത്തേണ്ടതുണ്ടെന്നും ജയശങ്കര്‍.

S Jaishankar: ‘ഭീകരവാദവും സമാധാനവും ഒരുമിച്ച് പോകില്ല’; യുഎന്നിൽ പാകിസ്ഥാന് മറുപടിയുമായി ജയശങ്കർ

എസ് ജയശങ്കര്‍

Published: 

27 Sep 2026 | 06:07 AM

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഭീകരവാദത്തെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്നാണ് ജയശങ്കറിന്റെ പരാമര്‍ശം. യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭീകരവാദത്തെ സാധാരണവല്‍ക്കരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനും ശ്രമിക്കുന്ന പാകിസ്ഥാന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. 81-ാമത് യുഎന്‍ പൊതുസഭാ സമ്മേളനത്തിലായിരുന്നു പാകിസ്ഥാന് അദ്ദേഹം മറുപടി നല്‍കിയത്. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശം തുടരുമെന്ന മുന്നറിയിപ്പ് കൂടി വേദിയില്‍ അദ്ദേഹം പാകിസ്ഥാന് നല്‍കുന്നുണ്ട്.

ഭീകരവാദവും സൗഹൃദവും സമാധാനവും ഒരേസമയം നിലനില്‍ക്കില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദം അവസാനിപ്പിക്കാതെ ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. ഭീകരവാദം നടത്തുന്നവര്‍ തന്നെ അവരുടെ നിലപാട് തിരുത്തേണ്ടതുണ്ടെന്നും ജയശങ്കര്‍.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ ബാഹ്യ ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സൈനിക നടപടി നടത്തിയതെന്നും ഷെരീഫ് ആരോപിച്ചു. പാകിസ്ഥാന്റെ നടപടികളെ ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിലെ 51-ാം അനുച്ഛേദപ്രകാരമുള്ള സ്വയം പ്രതിരോധാവകാശത്തിന്റെ ഭാഗമായാണ് ഷെരീഫ് വിശേഷിപ്പിച്ചത്. പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെയും സൈനികരെയും ഷെരീഫ് തന്റെ പ്രസംഗത്തില്‍ പ്രശംസിക്കുകയും ചെയ്തു. അവര്‍ ഇന്ത്യയുടെ ആക്രമണങ്ങളെ ചെറുത്ത് തിരിച്ചടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

Also Read: ‘ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി

ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ചും ഷെരീഫ് പരാമര്‍ശിച്ചിരുന്നു. ട്രംപിന്റെ സമയോചിതമായ ഇടപെടലാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിച്ചതെന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാദം.

എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വ്യത്യസ്തമാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് പാകിസ്ഥാന്‍ സൈന്യത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ഇന്ത്യന്‍ സൈന്യത്തിലെ സമാന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, 2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. 2025 മെയ് ഏഴിന് പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

English Summary

External Affairs Minister S Jaishankar strongly criticised Pakistan at the UN over terrorism and reiterated India’s position on responding to terror threats. His remarks came in response to statements made by Pakistan’s Prime Minister Shehbaz Sharif at the UN General Assembly.

Loading...
Unable to load recommendations.
Follow Us
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ