Sadhguru : ഭാരതത്തെ ഒരു രാജ്യമായി കാണരുത്, അതൊരു സംസ്കാരമാണ്; സദ്ഗുരു

ഐഐടിയുടെ 75 വർഷത്തെ മികവ് ആഘോഷിക്കുന്ന സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഭൗതികമായ പുരോഗതിക്കൊപ്പം തന്നെ ജീവിതത്തിന്റെ ആന്തരിക തലങ്ങളെയും പര്യവേക്ഷണം ചെയ്യുന്ന ഭാരതത്തിന്റെ പാരമ്പര്യം, കൂടുതൽ ബോധമുള്ളതും സന്തുലിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22 മുതൽ 25 വരെ ലോംഗ് ബീച്ച് കൺവെൻഷൻ സെന്ററിലാണ് ഐഐടി2026 ആഗോള സമ്മേളനം നടന്നത്.

Sadhguru : ഭാരതത്തെ ഒരു രാജ്യമായി കാണരുത്, അതൊരു സംസ്കാരമാണ്; സദ്ഗുരു

Sadhguru

Updated On: 

25 Apr 2026 | 09:26 PM

അമേരിക്കയിലെ ലോംഗ് ബീച്ചിൽ നടന്ന ഐഐടി2026 ആഗോള സമ്മേളനത്തിൽ ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ഭാരതത്തെ ഒരു രാജ്യമായിട്ടല്ല ഒരു സംസ്കാരമായിട്ടാണ് കാണേണ്ടതെന്ന് സദ്ഗുരു തൻ്റെ പ്രസംഗത്തിലൂടെ പറഞ്ഞു. ഐഐടിയുടെ 75 വർഷത്തെ മികവ് ആഘോഷിക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,500-ലധികം പ്രമുഖർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

ഭാരതം ഒരു സംസ്കാരമാണ്

ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രം എന്നതിലുപരി ഒരു സംസ്കാരമായി കാണണമെന്ന് സദ്ഗുരു ഓർമ്മിപ്പിച്ചു. “ഇന്ത്യയെ വെറുമൊരു രാജ്യമായി മാത്രം കാണരുത്, അതൊരു സംസ്കാരമായി കാണണം. മറ്റ് ഒരിടത്തും കാണാത്ത പല സവിശേഷതകളും ഒരു സംസ്കാരം എന്ന നിലയിൽ നമുക്കുണ്ട്,” സദ്ഗുരു പറഞ്ഞു. ഭൗതികമായ പുരോഗതിക്കൊപ്പം തന്നെ ജീവിതത്തിന്റെ ആന്തരിക തലങ്ങളെയും പര്യവേക്ഷണം ചെയ്യുന്ന ഭാരതത്തിന്റെ പാരമ്പര്യം, കൂടുതൽ ബോധമുള്ളതും സന്തുലിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ : ആത്മീയ പൈതൃകം വിളിച്ചോതി ഈഷ യോഗയിൽ ശിവരാത്രി ആഘോഷങ്ങൾ

സദ്ഗുരു പങ്കുവെച്ച ട്വീറ്റ്

ഈ കാര്യത്തിൽ എഐ മനുഷ്യനെ മറികടക്കാൻ സാധിക്കില്ല

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള സാങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മനുഷ്യന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവരങ്ങൾ ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും യന്ത്രങ്ങൾ മനുഷ്യനെ മറികടന്നേക്കാം, എന്നാൽ മനുഷ്യന്റെ അന്തർലീനമായ ബുദ്ധിശക്തിയും വ്യക്തതയും സാങ്കേതികവിദ്യയെക്കാൾ പ്രധാനമാണ്. “ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയതും സങ്കീർണ്ണവുമായ സാങ്കേതികവിദ്യ മനുഷ്യശരീരമാണ്,” എന്ന് സദ്ഗുരു പറഞ്ഞു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തെ നേരിടാൻ മനുഷ്യന്റെ ആന്തരികമായ കഴിവുകൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി 2026 ആഗോള സമ്മേളനം

ഏപ്രിൽ 22 മുതൽ 25 വരെ ലോംഗ് ബീച്ച് കൺവെൻഷൻ സെന്ററിലാണ് ഐഐടി2026 ആഗോള സമ്മേളനം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭാവിയിലെ നവീകരണങ്ങൾ, ആരോഗ്യം, സുസ്ഥിരത, നിക്ഷേപം തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ചകൾ നടന്നു. സാങ്കേതികവിദ്യകൾക്ക് മാത്രമായി ഒരു സമൂഹത്തെ മുന്നോട്ട് നയിക്കാനാവില്ലെന്നും, മറിച്ച് മനുഷ്യന്റെ ബോധവും സന്തുലിതാവസ്ഥയും ചേരുമ്പോഴാണ് ഭാവി സുരക്ഷിതമാകുന്നതെന്നും സദ്ഗുരു തന്റെ പ്രസംഗത്തിലൂടെ ഓർമ്മിപ്പിച്ചു.

Follow Us
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്