Saffron In Pan Masala: പാൻമസാലയിൽ കുങ്കുമപൊടി; ഷാരൂഖ് ഖാനുൾപ്പെടെയുള്ള നടന്മാരെ ചോദ്യം ചെയ്യും, നടപടി പരസ്യത്തിൽ അഭിനയിച്ചതിന്

Saffron In Pan Masala Controversy: ജയ്പൂർ ജില്ലാ ഉപഭോ​ക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജയ്പൂർ സ്വദേശിയാണ് പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.

Saffron In Pan Masala: പാൻമസാലയിൽ കുങ്കുമപൊടി; ഷാരൂഖ് ഖാനുൾപ്പെടെയുള്ള നടന്മാരെ ചോദ്യം ചെയ്യും, നടപടി പരസ്യത്തിൽ അഭിനയിച്ചതിന്

ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൺ, ടൈ​ഗർ ഷ്റോഫ്

Published: 

08 Mar 2025 | 03:43 PM

ന്യൂഡൽ​ഹി: പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന കമ്പനിയുടെ അവകാശവാദത്തിനെതിരെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, അജയ് ദേവ്​ഗൺ, ടൈ​ഗർ ഷ്റോഫ് എന്നിവർക്കെതിരെ ഉപഭോ​ക്തൃ പരാതി പരിഹാര സമിതി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ജയ്പൂർ ജില്ലാ ഉപഭോ​ക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജയ്പൂർ സ്വദേശിയാണ് പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്. കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് പരാതിയിൽ പറയുന്നത്.

വിമൽ പാൻ മസാലയ്ക്കെതിരെയാണ് പരാതി. അവയുടെ ഓരോ തരിയിലും ‘കുങ്കുമപ്പൂവ്’ അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ്, വിമൽ ഗുട്ട്ക ബ്രാൻഡിന്റെ നിർമ്മാതാവ് ജെബി ഇൻഡസ്ട്രീസ് ചെയർമാൻ എന്നിവർ മാർച്ച് 19 ന് ഹാജരാകാനും നോട്ടീസിൽ പറയുന്നുണ്ട്.

കുങ്കുമപ്പൂവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ ആളുകളെ കൊണ്ട് പാൻ മസാല വാങ്ങിപ്പിക്കുന്നതിനാണ് കമ്പനി ഇത്തരം പരസ്യം നിർമ്മിക്കുന്നതെന്നും ഇതിലൂടെ ലാഭം മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പരാതിക്കാരൻ പറഞ്ഞു. ഈ പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവുണ്ടെ തരത്തിൽ അഭിനേതാക്കൾ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്