AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Stone Thrown At Shatabdi Express: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്

Shatabdi Express Attacked With Stones: അജ്ഞാതനായ വ്യക്തി ട്രെയിനിന്റെ കോച്ചിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആർഎസ്എസ് മേധാവി സഞ്ചരിച്ച ട്രെയിനിന് നേരെ ആക്രമണമുണ്ടായത് റെയിൽവേ സുരക്ഷാ വിഭാഗത്തെയും പോലീസിനും നേരെ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇറ്റാവ-തുണ്ട്‌ല റെയിൽവേ സെക്ഷനിലെ പെമേശ്വർ ഗേറ്റ് പാലത്തിന് സമീപം വെച്ചാണ് 12003 അപ്പ് ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിന്റെ ഒരു കോച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Stone Thrown At Shatabdi Express: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്
Rss Chief Mohan BhagwatImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 12 Jun 2026 | 11:01 AM

ഫിറോസാബാദ്: ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ലഖ്‌നൗ-ഡൽഹി ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറ്. ഉത്തർപ്രദേശിലെ ഫിറോസാബാദ് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകുന്നേരം 7.45 ഓടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി ട്രെയിനിന്റെ കോച്ചിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ആർഎസ്എസ് മേധാവി സഞ്ചരിച്ച ട്രെയിനിന് നേരെ ആക്രമണമുണ്ടായത് റെയിൽവേ സുരക്ഷാ വിഭാഗത്തെയും പോലീസിനും നേരെ വലിയ വിമർശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇറ്റാവ-തുണ്ട്‌ല റെയിൽവേ സെക്ഷനിലെ പെമേശ്വർ ഗേറ്റ് പാലത്തിന് സമീപം വെച്ചാണ് 12003 അപ്പ് ശതാബ്ദി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിന്റെ ഒരു കോച്ചിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാൺപൂരിൽ നിന്നും യാത്ര തിരച്ച മോഹൻ ഭഗവത് ട്രെയിനിലെ E1 കോച്ചിലാണ് സഞ്ചരിച്ചിരുന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന്, ഫിറോസാബാദ് എസ്പി ആദിത്യ ലാംഗെ, ആഗ്ര റെയിൽവേ എസ്പി അനിൽ ഝാ, എസ്പി (സിറ്റി) രവിശങ്കർ പ്രസാദ് എന്നിവരുൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവം വിലയിരുത്തി.

ALSO READ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്

ആക്രമണം നടത്തിയ പ്രതിയെക്കുറിച്ചും കല്ലേറിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. എന്നാൽ, സംഭവസ്ഥലത്തിന് സമീപമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണെന്നും ഇവ വിശദമായി പരിശോധിച്ച ശേഷം മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവരൂ എന്നും പോലീസ് വ്യക്തമാക്കി.

ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. അദ്ദേഹത്തിൻ്റെ യാത്രാ റൂട്ടിൽ ഇത്തരമൊരു സംഭവം ഉണ്ടായത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്. യാദൃശ്ചികമായി നടന്ന ഒരു കല്ലേറാണോ അതോ ആസൂത്രിതമായ നീക്കമാണോ എന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയോടെ മാത്രമെ അറിയാൻ സാധിക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.

English Summary:

An unidentified person pelted a stone at a coach of the Lucknow-Delhi Shatabdi Express near the Firozabad railway station, with RSS chief Mohan Bhagwat on board, police said.

Follow Us