AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി

India Nuclear Weapons Inventory : അയൽ രാജ്യങ്ങളായ പാകിസ്താനെയും ചൈനയെയും പ്രതിരോധിക്കാൻ സാധിക്കുന്ന വിധം ആണവായുധങ്ങളുടെ വിന്യാസം ഇന്ത്യ വർധിപ്പിക്കുകയാണ്. ഒറ്റ വർഷം കൊണ്ട് ഇന്ത്യ 10 ആണവായുധങ്ങളാണ് ആയുധ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തത്. എന്നാൽ പാക്കിസ്ഥാൻ്റെ ആണവായുങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല.

SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
India Nuclear WeaponImage Credit source: Pallava Bagla/Corbis via Getty Images
Jenish Thomas
Jenish Thomas | Updated On: 08 Jun 2026 | 09:15 PM

ന്യൂ ഡൽഹി : ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചതായി റിപ്പോർട്ട്. അന്തർദേശീയ പ്രതിരോധ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്ഹോം ഇൻ്റർനാഷ്ണൽ പീസ് റിസർച്ച് ഇൻസ്റ്ററ്റ്യൂട്ട് (SIPRI) പുറത്തുവിട്ട റിപ്പോർട്ടിലാണ് ലോകത്തെ ആണവ ശക്തികളുടെ കരുതൽ ശേഖരത്തിലുള്ള ആണവായുധങ്ങളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. “സിപ്രി ഇയർബുക്ക് 2026“ പ്രകാരം 2025-ൽ ഇന്ത്യയുടെ ആണവായുധ ശേഖരം 180 ആയിരുന്നു. 2026-ൽ ഇത് 190 ആയി വർധിച്ചു എന്ന് സിപ്രി വ്യകതമാക്കുന്നു. ഒറ്റ വർഷം കൊണ്ട് ഇന്ത്യ പത്ത് ആണവായുധങ്ങളാണ് ആയുധ ശേഖരത്തിലേക്ക് കൂട്ടിച്ചേർത്തത്. എന്നാൽ പാകിസ്താൻ്റെ ആണവായുങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല. 2025-ലെ കണക്കായ 170 എന്ന നിലയിൽ പാകിസ്ഥാൻ്റെ ആണവായുധ ശേഖരം തുടരുകയാണ്.

ആണവ ശക്തികളായ പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കാൻ സാധിക്കുന്ന വിധം ആണവായുധങ്ങളുടെ വിന്യാസം ഇന്ത്യ വർധിപ്പിക്കുകയാണ്. പാക്കിസ്ഥാൻ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുനനതിനോപ്പം തന്നെ ചൈനയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും തൊടുത്തുവിടാൻ സാധിക്കുന്ന ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു മിസൈലിൽ തന്നെ ഒന്നിലധികം ആണവായുധങ്ങൾ ഘടിപ്പിക്കാനും, അവയെ വ്യത്യസ്ത ദൂരങ്ങളിലുള്ള ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരേസമയം കൃത്യതയോടെ തൊടുക്കാനും സാധിക്കുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യ ഇന്ത്യക്ക് കരുത്തുപകരുന്നതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലുകളിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അതേസമയം പാക്കിസ്ഥാൻ ആണവായുധ ശേഖരം വർധിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ALSO READ : Narendra Modi: പ്രധാനമന്ത്രിയുടെ ഇന്തോ-പസഫിക് പര്യടനം ജൂലൈയില്‍; അജണ്ടയില്‍ വമ്പന്‍ പദ്ധതികള്‍

അമേരിക്കയും റഷ്യയുമാണ് ആണവായുധ ശേഖരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. അമേരിക്കയുടെ കൈവശം 5,042 ആണവായുധങ്ങളും, റഷ്യയുടെ കൈവശം 5,420 ആണവായുധങ്ങളും ഉള്ളതായാണ് സിപ്രി റിപ്പോർട്ട്. 620 ആണവായുധങ്ങളുമായി ചൈന മൂന്നാം സ്ഥാനത്താണ്, ചൈന തങ്ങളുടെ ആണവായുധ ശേഖരം 2030-ഓടെ ആയിരമായി വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്രിട്ടനും ഫ്രാൻസും തങ്ങളുടെ ആണവായുധ ശേഖരം യഥാക്രമം 225, 290 എന്നിങ്ങനെയായി നിലനിർത്തുകയാണ്.

നിലവിൽ ലോകത്തെ ഒൻപത് രാജ്യങ്ങളുടെ പക്കലായി 12,187 ആണവായുധങ്ങളണുള്ളത്. ഇതിൽ 9,745 എണ്ണം ഏതുനിമിഷവും പ്രയോഗിക്കാൻ സജ്ജമായ രീതിയിൽ സജീവമായി സൂക്ഷിച്ചിരിക്കുകയാണ്.

ആഗോളതലത്തിൽ പ്രതിരോധ മേഖലക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുന്നേറ്റം തുടരുകയാണ്. 2025-ൽ ഇന്ത്യയുടെ സൈനിക ചെലവ് 92.1 ബില്യൺ ഡോളറിൽ എത്തി. മുൻവർഷത്തെ അപേക്ഷിച്ച് 8.9 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം വിനിയോഗിക്കുന്ന രാജ്യങ്ങളായ അമേരിക്ക, ചൈന, റഷ്യ, ജർമ്മനി എന്നിവക്ക് തൊട്ടുപിന്നാലെ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.

English Summary

According to the SIPRI Yearbook 2026, India is expanding its nuclear arsenal and military spending, ranking as the world’s fifth-largest military spender. The report highlights India’s shifting focus toward developing long-range weapons capable of reaching targets across China, reflecting the changing nature of deterrence and warfare in the region.

 

Follow Us