Kitchen Tips: ഭക്ഷണം കരിഞ്ഞോ? അടുക്കളയിലെ ദുർഗന്ധം മാറ്റാൻ കിടിലൻ വഴികളിതാ
How to Remove Burnt Odor from Kitchen: കരിഞ്ഞ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയിൽ മാത്രമല്ല, വീടാകെ പടർന്നുപിടിക്കുന്നത് പലപ്പോഴും വല്ലാത്തൊരു തലവേദന തന്നെയാണ്. എന്നാൽ വെറുതെ ജനലും വാതിലും തുറന്നിട്ടത് കൊണ്ട് മാത്രം ഈ ദുർഗന്ധം പോകണമെന്നില്ല. വളരെ എളുപ്പത്തിൽ ദുർഗന്ധം അകറ്റി അടുക്കളയിലെ വായു ശുദ്ധിയുള്ളതാക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം....
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ അശ്രദ്ധ കൊണ്ട് ഭക്ഷണം കരിഞ്ഞുപോകാറുണ്ട്. കരിഞ്ഞ ഭക്ഷണത്തിന്റെ ഗന്ധം അടുക്കളയിൽ മാത്രമല്ല, വീടാകെ പടർന്നുപിടിക്കുന്നത് പലപ്പോഴും വല്ലാത്തൊരു തലവേദന തന്നെയാണ്. എന്നാൽ വെറുതെ ജനലും വാതിലും തുറന്നിട്ടത് കൊണ്ട് മാത്രം ഈ ദുർഗന്ധം പോകണമെന്നില്ല. വളരെ എളുപ്പത്തിൽ ദുർഗന്ധം അകറ്റി അടുക്കളയിലെ വായു ശുദ്ധിയുള്ളതാക്കാൻ സഹായിക്കുന്ന ചില വഴികൾ നോക്കാം….
അടുക്കളയിലെ കരിഞ്ഞ മണം മാറ്റാം
ആദ്യം തന്നെ, കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ അടച്ചുവെച്ച ട്രാഷ് ബിന്നിലോ കവറിലോ ഇടുക. പാത്രങ്ങൾ നന്നായി കഴുകുക. കരിഞ്ഞ ഭക്ഷണം ഒരിക്കലും തുറന്ന സ്ഥലങ്ങളിൽ വെക്കരുത്. നല്ല വായുസഞ്ചാരം ലഭിക്കുക എന്നത് കരിഞ്ഞ ഭക്ഷണത്തിന്റെ മണം മാറ്റാനുള്ള ഏറ്റവും ലളിതമായ വഴികളിൽ ഒന്നാണ്. പുറത്തുനിന്നുള്ള കാറ്റ് അകത്തേക്ക് വരാൻ അടുത്തുള്ള ജനലുകളും വാതിലുകളും തുറന്നിടുക.
എക്സോസ്റ്റ് ഫാൻ ഉണ്ടെങ്കിൽ അത് ഓണാക്കുക. കുക്കർ ഹുഡിനും പാചക സ്ഥലത്തുനിന്നും പുകയും ദുർഗന്ധവും വലിച്ചെടുക്കാൻ സഹായിക്കാനാകും. ഇനി ഇതല്ലാതെ നമ്മുടെ അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ചും വളരെ എളുപ്പത്തിൽ കരിഞ്ഞ മണം മാറ്റാനായി സാധിക്കും. നാരങ്ങയും ബേക്കിംഗ് സോഡയും കറുവാപ്പട്ടയുമെല്ലാം ഇതിന് നിങ്ങളെ സഹായിക്കുന്നതാണ്.
ALSO READ: നാരങ്ങാത്തൊലിക്ക് ഇത്രയും ഗുണങ്ങളോ! അച്ചാറിടാൻ മാത്രമല്ല, 5 ഉപകാരങ്ങൾ വേറെയും
നാരങ്ങയും വെള്ളവും തിളപ്പിക്കുക
ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് നാരങ്ങ കഷ്ണങ്ങളാക്കി ഇടുക. ഇത് കുറഞ്ഞ തീയിൽ കുറേ നേരം തിളപ്പിക്കുമ്പോൾ ഇതിൽ നിന്നുള്ള സുഗന്ധം വീടാകെ പടരുകയും കരിഞ്ഞ മണം വേഗത്തിൽ മാറാൻ സഹായിക്കുകയും ചെയ്യും.
വെള്ളവും ഗ്രാമ്പൂവും, കറുവപ്പട്ടയും
നാരങ്ങയ്ക്ക് പകരമായി ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയും ഉപയോഹിക്കാവുന്നതാണ്. ഇവ വെള്ളത്തിലിട്ട് തിളപ്പിക്കുന്നതും അടുക്കളയിലെ ദുർഗന്ധം അകറ്റാൻ മികച്ചൊരു വഴിയാണ്.
ബേക്കിംഗ് സോഡ
കരിഞ്ഞ പാത്രങ്ങളിലെ ദുർഗന്ധം മാറ്റാൻ ബേക്കിംഗ് സോഡ മികച്ചതാണ്. കൂടാതെ ചെറിയ പാത്രങ്ങളിൽ ബേക്കിംഗ് സോഡ അടുക്കളയുടെ വിവിധ ഭാഗങ്ങളിൽ വെക്കുന്നത് ബാഡ് സ്മെൽ ആഗിരണം ചെയ്യാൻ സഹായിക്കും.
വിനാഗിരി
ഒരു ചെറിയ പാത്രത്തിൽ വിനാഗിരി ഒഴിച്ച് അടുക്കളയിൽ വെക്കുകയോ, അല്ലെങ്കിൽ അൽപ്പം വിനാഗിരി വെള്ളത്തിൽ ചേർത്ത് ചൂടാക്കുകയോ ചെയ്യുന്നത് കരിഞ്ഞ മണം പൂർണ്ണമായി വലിച്ചെടുക്കാൻ സഹായിക്കും.
English Summary:
Burnt food smell can linger in the kitchen and spread throughout the house, but a few simple household methods can help freshen the air. Proper ventilation by opening windows and switching on exhaust fans is the first step.