AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

DR Hike: പെൻഷനിൽ 1,500 രൂപ വരെ കൂടുതൽ! 3% ഡിആർ വർദ്ധനവ് അക്കൗണ്ടിൽ എത്ര എത്തിക്കും?

DR Hike Calculation: ഡിആർ നിരക്ക് 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയർന്നു. രാജ്യത്തെ ഏകദേശം 68 ലക്ഷത്തോളം വരുന്ന ഒപിഎസ്, യുപിഎസ് ഗുണഭോക്താക്കൾക്ക് ഈ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇവരുടെ പെൻഷൻ തുകയിൽ ഏകദേശം 300 രൂപ മുതല്‍ 1,500 രൂപ വരെ വര്‍ധന ഉണ്ടാകും.

DR Hike: പെൻഷനിൽ 1,500 രൂപ വരെ കൂടുതൽ! 3% ഡിആർ വർദ്ധനവ് അക്കൗണ്ടിൽ എത്ര എത്തിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 31 Oct 2026 | 11:49 AM

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി കഴിഞ്ഞ ദിവസം ക്ഷാമബത്തയും (ഡിഎ), ക്ഷാമാശ്വാസവും (ഡിആർ) വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഡിആർ നിരക്ക് 60 ശതമാനത്തിൽ നിന്ന് 63 ശതമാനമായി ഉയർന്നു. രാജ്യത്തെ ഏകദേശം 68 ലക്ഷത്തോളം വരുന്ന ഒപിഎസ്, യുപിഎസ് ഗുണഭോക്താക്കൾക്ക് ഈ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇവരുടെ പെൻഷൻ തുകയിൽ ഏകദേശം 300 രൂപ മുതല്‍ 1,500 രൂപ വരെ വര്‍ധന ഉണ്ടാകും. നിരക്ക് വർധനവ് ആർക്കൊക്കെ നേട്ടമാകുമെന്ന് അറിയാം….

ഡിആർ വർധനവ് നേട്ടമാകുന്നത് ആർക്കെല്ലാം?

രാജ്യത്തെ 68 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കാണ് ഈ മൂന്ന് ശതമാനം ഡിആർ വർധനവ് ഗുണം ചെയ്യുന്നത്. പഴയ പെൻഷൻ പദ്ധതി, യൂണിഫൈഡ് പെൻഷൻ സ്കീം എന്നിവയ്ക്ക് കീഴിലുള്ള സാധാരണ പെൻഷൻകാർ, കുടുംബ പെൻഷൻകാർ, ഒപിഎസ് പ്രകാരം പെൻഷന്റെ ഒരു ഭാഗം മുൻകൂറായി വാങ്ങിയവർ (Commuted Pensioners) എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

ഒപിഎസ്, യുപിഎസ് – പ്രധാന വ്യത്യാസങ്ങൾ

പഴയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരൻ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമോ അല്ലെങ്കിൽ അവസാനത്തെ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരിയോ (ഏതാണോ കൂടുതൽ) പെൻഷനായി ലഭിക്കുന്നു. കുറഞ്ഞ പെൻഷൻ 9,000 രൂപയും പരമാവധി 1,25,000 രൂപയുമാണ്.

ALSO READ: സർക്കാർ ജീവനക്കാർക്കുള്ള ദീപാവലി സമ്മാനം ; ഡിഎ 3% ഉയർത്തി, ശമ്പളം എത്ര കൂടും?

എന്നാൽ, യൂണിഫൈഡ് പെൻഷൻ സ്കീമിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്ക്, വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ലഭിക്കും. 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് പ്രതിമാസം കുറഞ്ഞത് 10,000 രൂപ ഉറപ്പുള്ള പെൻഷൻ ലഭിക്കും. കുടുംബ പെൻഷനായി യുപിഎസ് പ്രകാരം അർഹതപ്പെട്ട തുകയുടെ 60 ശതമാനം ലഭിക്കും.

ഒപിഎസ്, യുപിഎസ് അടിസ്ഥാന പെൻഷനിലെ വർധനവ്

അടിസ്ഥാന പെന്‍ഷന്‍ 60% ഡിആര്‍-ലെ പെന്‍ഷന്‍ 63% ഡിആര്‍-ൽ പ്രതിമാസ വര്‍ധനവ്
10,000 രൂപ 16,000 രൂപ 16,300 രൂപ 300 രൂപ
20,000 രൂപ 32,000 രൂപ 32,600 രൂപ 600 രൂപ
30,000 രൂപ 48,000 രൂപ 48,900 രൂപ 900 രൂപ
40,000 രൂപ 64,000 രൂപ 65,200 രൂപ 1,200 രൂപ
50,000 രൂപ 80,000 രൂപ 81,500 രൂപ 1,500 രൂപ

കുടുംബ പെൻഷൻ

മരണസമയത്ത് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിൽ, അടിസ്ഥാന കുടുംബ പെൻഷൻ 15,000 രൂപ, 60 % ഡിആറിൽ 24,000 രൂപ, 63 ശതമാനത്തിൽ 24,450 രൂപയും ലഭിക്കും. അതായത്, പ്രതിമാസ പെൻഷൻ 450 രൂപ. അടിസ്ഥാന ശമ്പളം 60,000 രൂപയാണെങ്കിൽ അടിസ്ഥാന ശമ്പളം 18,000 രൂപ, 63 %-ൽ 29,340 രൂപ. അടിസ്ഥാന ശമ്പളം 90,000 രൂപയിൽ അറുപത്തിമൂന്ന് ശതമാനം ഡിആർ കണക്കാക്കിയാൽ 44,010 രൂപയാണ് ലഭിക്കുക. യുപിഎസ് പ്രകാരമുള്ള പെൻഷനിലും ഇത്തരത്തിൽ വർദ്ധനവ് ഉണ്ടാകും. അതേസമയം, ഈ കണക്കുകളെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വര്‍ധനവുകളില്‍ ചെറിയ വ്യത്യാസങ്ങളുണ്ടാകും.

English Summary:

Central Government Employees DR rate has increased from 60 percent to 63 percent. Approximately 6.8 million beneficiaries of the OPS and UPS schemes across the country will receive the benefit of this increase.

Follow Us