Chhattisgarh: അച്ഛനെ വെട്ടിക്കൊന്ന് മകൻ, മൃതദേഹം വാട്ടർ ടാങ്കിൽ വലിച്ചെറിഞ്ഞു

Son Kills Father in Chhattisgarh: മകന്റെ മദ്യപാനത്തെ ചോദ്യം ചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Chhattisgarh: അച്ഛനെ വെട്ടിക്കൊന്ന് മകൻ, മൃതദേഹം വാട്ടർ ടാങ്കിൽ വലിച്ചെറിഞ്ഞു

പ്രതീകാത്മക ചിത്രം

Updated On: 

04 Mar 2026 | 07:36 AM

ഛത്തീസ്​ഗഡ്: അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിലേക്ക് വലിച്ചെറിഞ്ഞ് മകൻ. പരസ് കെർക്കറ്റ എന്ന അമ്പത് വയസുകാരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ പ്രഭാത് കെർക്കറ്റ അമിത മദ്യപാനിയാണെന്നാണ് വിവരം.

ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സ്വംഭവം. പരസ് കെർക്കറ്റ ബഹെരപാരയിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. മകൻ സമീപത്ത് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പ്രഭാതിന്റെ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

മകന്റെ മദ്യപാനത്തെ ചോദ്യം ചെയ്തത് വാക്കുതർക്കത്തിന് കാരണമാവുകയും വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് പരസിന്റെ തലക്ക് അടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രഭാസ് മൃതദേഹം വലിച്ചിഴച്ച് വീടിന് സമീപത്തെ ചെറിയ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു.

തുടർന്ന് അടുത്തുള്ള കടയിൽ നിന്ന് ബിരിയാണി കഴിച്ച് വീട്ടിലെത്തി. പരസിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത്.

ALSO READ: ഹോളിയില്‍ വിയര്‍ത്തൊലിക്കും; കനത്ത ചൂടാണ്, വെള്ളം കരുതിക്കോളൂ

 

ബംഗളൂരുവിൽ ക്രൂര കൊലപാതകം! യുവതിയും കാമുകനും ചേർന്ന് പങ്കാളിയെ മദ്യം നൽകി കൊലപ്പെടുത്തി

 

ബംഗളൂരു യുവതിയും കാമുകനും മറ്റൊരു സുഹൃത്തും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. മോഹൻ റാവു എന്ന 40 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ എന്ന് പറയുന്ന ബിന്ദു, വിനയ്, ധനുഷ് ഗൗഡ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിലെ മഞ്ജുനാഥ് നഗറിലാണ് സംഭവം. മൂന്നുമാസം മുമ്പാണ് മോഹൻ റാവുവും ബിന്ദുവും മഞ്ജുനാഥ് നഗറിൽ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്. നിയമപരമായി ഇവർ വിവാഹിതർ അല്ലെങ്കിലും തങ്ങൾ ദമ്പതികൾ ആണെന്ന് വീട്ടുടമസ്ഥനോട് പറഞ്ഞതാണ് വീട് വാടകയ്ക്ക് എടുത്തത്. മരിച്ച മോഹൻ തന്റെ ഭാര്യയുമായി പിരിഞ്ഞു അകന്നു താമസിക്കുകയായിരുന്നു. സമാനമായി ബിന്ദുവും തന്റെ ഭർത്താവിനെ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും പിന്നീട് വീട് വാടകയ്ക്ക് എടുത്ത് ഒന്നിച്ച് താമസിച്ചു തുടങ്ങി.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ബിന്ദു ലോറി ഡ്രൈവർ ആയ വിനയുമായി അടുപ്പത്തിലായി. എന്നാൽ ഇത് മോഹൻ റാവുവിനെ ഇഷ്ടപ്പെട്ടില്ല. ബിന്ദുവും വിനയും വിവാഹം കഴിക്കുവാനും തീരുമാനിച്ചു. ഈ ബന്ധം മോഹൻറാവു എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ