AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: ഹോളിയില്‍ വിയര്‍ത്തൊലിക്കും; കനത്ത ചൂടാണ്, വെള്ളം കരുതിക്കോളൂ

March 4 Holiday Climate Update in Bengaluru: നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസായിരിക്കും. രാവിലെകളില്‍ പതിവ് പോലെ നഗരത്തില്‍ നേരിയ തണുപ്പുണ്ട്. എന്നാല്‍ പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇതില്‍ വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Bengaluru Weather: ഹോളിയില്‍ വിയര്‍ത്തൊലിക്കും; കനത്ത ചൂടാണ്, വെള്ളം കരുതിക്കോളൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 04 Mar 2026 | 06:37 AM

ബെംഗളൂരു: ഹോളി ദിനത്തിലും ബെംഗളൂരു നഗരത്തില്‍ കനത്ത ചൂടിന് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് വരണ്ടതും മേഘാവൃതവുമായ അന്തരീക്ഷമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്കുള്ള സാധ്യതയും കേന്ദ്രം പ്രവചിക്കുന്നുണ്ട്. ബെംഗളൂരുവില്‍ താപനില 31 ഡിഗ്രി സെല്‍ഷ്യസില്‍ തുടരാനാണ് സാധ്യത.

നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസായിരിക്കും. രാവിലെകളില്‍ പതിവ് പോലെ നഗരത്തില്‍ നേരിയ തണുപ്പുണ്ട്. എന്നാല്‍ പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇതില്‍ വര്‍ധനവുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മാര്‍ച്ച് മാസത്തോടെ വേനല്‍ക്കാലം ആരംഭിച്ചു. എന്നാല്‍ ഫെബ്രുവരിയില്‍ തന്നെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. ചൂടിനൊപ്പം വരണ്ട കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.

പകല്‍ സമയങ്ങളില്‍ പുറത്തുപോകുന്നവര്‍ വെയിലില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പകല്‍ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത്. ചിലപ്പോള്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഈ ആഴ്ചയില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം 39 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോഡ് താപനിലയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Also Read: Bengaluru Weather: ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം, പൊള്ളലേല്‍ക്കാന്‍ സാധ്യത

നഗരങ്ങളിലെ താപനില

ബെംഗളൂരു- 31-19
മംഗലാപുരം- 33-24
ശിവമൊഗ്ഗ- 35-19
ബെല്‍ഗാം- 34-18
മൈസൂര്‍- 33-19
മാണ്ഡ്യ- 33-19
മടിക്കേരി- 31-17
രാമനഗര- 33-19
ഹാസന്‍- 32-17
ചാമരാജനഗര- 32-18
ചിക്കബെല്ലാപൂര്‍- 32-18
കോലാര്‍- 31-18
തുംകൂര്‍- 32-19
ഉഡുപ്പി- 32-24
കാര്‍വാര്‍- 30-25
ചിക്കമംഗളൂരു- 29-17
ദാവന്‍ഗരെ- 35-24

 

 

Follow Us