AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Shivaratri Train: ശിവരാത്രിക്ക് ബെംഗളൂരുവില്‍ നിന്ന് ട്രെയിനുണ്ട്; സമയക്രമം ഇങ്ങനെ

Bengaluru to Vijayapura Shivaratri Special Service Timings: ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എസ്എംവിടി ബെംഗളൂരുവിനും വിജയപുരയ്ക്കും ഇടയിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.

Bengaluru Shivaratri Train: ശിവരാത്രിക്ക് ബെംഗളൂരുവില്‍ നിന്ന് ട്രെയിനുണ്ട്; സമയക്രമം ഇങ്ങനെ
ട്രെയിന്‍ Image Credit source: Southern Railway Facebook Page
Shiji M K
Shiji M K | Updated On: 31 Jan 2026 | 08:32 AM

ബെംഗളൂരു: ഉത്സവകാലങ്ങളില്‍ നാട്ടിലേക്ക് പോകാന്‍ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ജോലി സ്ഥലത്ത് നിന്ന് നാട്ടിലേക്കെത്താന്‍ പലര്‍ക്കും ട്രെയിന്‍ ടിക്കറ്റ് പോലും ലഭിക്കാറില്ല. തിരക്കേറിയ നഗരങ്ങളില്‍ നിന്നുള്ള മടക്കയാത്രയാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് വരാനിരിക്കുന്ന ശിവരാത്രി അവധികളും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കും.

അതിനാല്‍, ശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. എസ്എംവിടി ബെംഗളൂരുവിനും വിജയപുരയ്ക്കും ഇടയിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്. വിജയപുരയ്ക്ക് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ശിവരാത്രിക്ക് മുന്നോടിയായി വിവിധ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

ബെംഗളൂരു-വിജയപുര

ഫെബ്രുവരി 13ന് വൈകിട്ട് 7.15ന് എസ്എംവിടിയില്‍ നിന്നാണ് സ്‌പെഷ്യല്‍ ട്രെയിനിന്റെ യാത്ര ആരംഭിക്കുന്നത്. ഈ ട്രെയിന്‍ പിറ്റേദിവസം രാവിലെ 7.15ന് വിജയപുരയില്‍ എത്തിച്ചേരും. ഫെബ്രുവരി 16ന് വൈകിട്ട് 5.30നാണ് മടക്കയാത്ര. വിജയപുരയില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം 6.30ന് എസ്എംവിടയില്‍ എത്തും.

Also Read: Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം

ചിക്കബനവാര, തുംകൂര്‍, അര്‍സികെരെ, ബിരൂര്‍, ദാവണഗെരെ, ഹരിഹര്‍, എസ്എഎം ഹാവേരി, ബദാമി, ബാഗല്‍കോട്ട്, അല്‍മാട്ടി സ്‌റ്റേഷനുകളില്‍ ട്രെയിനിന് സ്‌റ്റോപ്പുകളുണ്ടാകും. ആകെ 22 കോച്ചുകളായിരിക്കും ട്രെയിനിനെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 2 എസി ടു ടയര്‍, 3 എസി 3 ടയര്‍, 11 സ്ലീപ്പര്‍ ക്ലാസ്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 2 എസ്എല്‍ആര്‍ഡി കോച്ചുകള്‍ എന്നിവയുണ്ടാകും.