Fruit Sticker: പഴങ്ങളിൽ സ്റ്റിക്കർ കണ്ടിട്ടില്ലേ? ​ഗുണമോ ദോഷമോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

Stickers on Fruits Can Be Toxic: പഴങ്ങൾക്കും പച്ചക്കറികൾക്കും ഗുണമേന്മയുണ്ടെന്ന് തോന്നിപ്പിക്കാനാണ് പലപ്പോഴും വ്യാപാരികൾ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുണ്ടാക്കുന്ന ദോഷങ്ങൾ വലുതാണ്. സ്റ്റിക്കറുകളിൽ ലേബലുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ സിന്തറ്റിക് പദാർത്ഥങ്ങളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. സ്റ്റിക്കർ പഴങ്ങളിൽ ഒട്ടിപ്പിടിക്കാൻ ഉപയോഗിക്കുന്ന പശ ഭക്ഷ്യയോഗ്യമല്ല.

Fruit Sticker: പഴങ്ങളിൽ സ്റ്റിക്കർ കണ്ടിട്ടില്ലേ? ​ഗുണമോ ദോഷമോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

Toxic Stickers on Fruits

Updated On: 

05 Apr 2026 | 12:01 PM

ന്യൂഡൽഹി: വിപണിയിൽ ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ആകർഷകമായി പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി. ഇത്തരം സ്റ്റിക്കറുകൾ പതിപ്പിക്കാൻ ഉപയോഗിക്കുന്ന പശയിലെയും മഷിയിലെയും രാസവസ്തുക്കൾ ശരീരത്തിനുള്ളിലെത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി.

എന്താണ് അപകടം?

പഴങ്ങൾക്കും പച്ചക്കറികൾക്കും ഗുണമേന്മയുണ്ടെന്ന് തോന്നിപ്പിക്കാനാണ് പലപ്പോഴും വ്യാപാരികൾ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇവയുണ്ടാക്കുന്ന ദോഷങ്ങൾ വലുതാണ്. സ്റ്റിക്കറുകളിൽ ലേബലുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന മഷിയിൽ സിന്തറ്റിക് പദാർത്ഥങ്ങളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. സ്റ്റിക്കർ പഴങ്ങളിൽ ഒട്ടിപ്പിടിക്കാൻ ഉപയോഗിക്കുന്ന പശ ഭക്ഷ്യയോഗ്യമല്ല. ഇവ തൊലിപ്പുറത്ത് നിന്ന് പഴത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധ്യതയുണ്ട്. ഇവ അബദ്ധത്തിൽ ഉള്ളിൽ ചെന്നാൽ തൊണ്ടയിലോ വയറ്റിലോ അസ്വസ്ഥതയുണ്ടാക്കാം. ഓക്കാനം, ദഹനക്കേട്, ശ്വാസംമുട്ടൽ എന്നിവയ്ക്കും ഇത് കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്റ്റിക്കറുകൾ നീക്കം ചെയ്ത് പഴങ്ങൾ കഴിക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ നിർദേശിക്കുന്നു.

  • സ്റ്റിക്കർ പതിപ്പിച്ച ഭാഗത്തെ തൊലി പൂർണ്ണമായും ചെത്തിക്കളയണം.
  • സ്റ്റിക്കർ മാറ്റിയ ശേഷം ആ ഭാഗത്ത് പശയുടെ അംശമില്ലെന്ന് ഉറപ്പുവരുത്തി നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
  • കുട്ടികൾക്കും പ്രായമായവർക്കും ഇത്തരം രാസവസ്തുക്കൾ വേഗത്തിൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ വേണം.
  • ഭംഗിയുള്ള ലേബലുകൾ കണ്ട് വഞ്ചിതരാകാതെ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
Follow Us
Related Stories
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
ഇക്കിളി സബ്സ്ക്രിപ്ഷൻ അ‌ല്ല, ഇത് ക്രിമിനൽസ് ഒൺലി! ഇന്ത്യൻ ​സൈബർ ​ക്രിമിനലുകളുടെ ‘ആശാൻ’ അ‌റസ്റ്റിൽ; പ്രായം 18
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി