AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshipuram: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം

Kandaswami at meenakshipuram : ഞായറാഴ്ച മീനാക്ഷിപുരത്ത് 73 കാരനായ കന്ദസാമി നായക് അവസാന ശ്വാസം എടുത്തപ്പോൾ, അത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തൻ്റെ ഗ്രാമത്തിൻ്റെ അവസാന ശ്വാസമാണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

Meenakshipuram: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം
ധനുഷ്കോടി - 1946ൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്നാണ് ധനുഷ്കോടി ഒരു പ്രേതനഗരമായി മാറിയത്.
Aswathy Balachandran
Aswathy Balachandran | Updated On: 31 May 2024 | 06:07 PM

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ഗ്രാമമാണ് മീനാക്ഷിപുരം. അവസാനത്തെ താമസക്കാരനായ 73 കാരനായ കന്ദസാമി നായകിൻ്റെ മരണത്തോടെയാണ് മീനാക്ഷിപുരം ആളില്ലാത്ത പ്രേതഗ്രാമമായി മാറിയത്. ഒരുകാലത്ത് 1,296 കുടുംബങ്ങളുള്ള ഗ്രാമമായിരുന്നു ഇത്. പാരിസ്ഥിതിക മാറ്റങ്ങളും ക്രമരഹിതമായ മഴയും കടുത്ത വരൾച്ചയും ഗ്രാമം അഭിമുഖീകരിച്ചു.

തുടർന്ന് ഇവിടുത്തുകാർ ​ഗ്രാമം ഉപേക്ഷിക്കാൻ തുടങ്ങി. 20 വർഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട കന്ദസാമി നായ്ക്കർ ഏറെ ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തം നാട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഗ്രാമത്തിൽ ആളൊഴിഞ്ഞ ശേഷവും ഇവിടെ ഒറ്റയ്ക്ക് താമസിച്ച അയാൾ പ്രായമായപ്പോഴും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നപ്പോഴും ഗ്രാമം വിട്ടുപോയില്ല.

തൻ്റെ ജീവിതം ഈ ഗ്രാമത്തിൽ തന്നെ കഴിയട്ടെ എന്ന ശാഠ്യത്തോടെ അവിടെ നിന്നു. ഞായറാഴ്ച മീനാക്ഷിപുരത്ത് 73 കാരനായ കന്ദസാമി നായക് അവസാന ശ്വാസം എടുത്തപ്പോൾ, അത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തൻ്റെ ഗ്രാമത്തിൻ്റെ അവസാന ശ്വാസമാണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

തുടർച്ചയായ പാരിസ്ഥിതിക മാറ്റങ്ങളും ക്രമരഹിതമായ മഴയും മാരകമായ വരൾച്ചയും ആണ് ​ഗ്രാമവാസികളെ കൂട്ട പലായനത്തിലേക്ക് നയിച്ചത്. ഒരിക്കൽ ഫലഭൂയിഷ്ഠമായ വയലുകൾ തരിശുഭൂമിയായി മാറി.

ആളുകൾ കുടുംബത്തോടൊപ്പം മറ്റിടങ്ങളിലേക്ക് താമസം മാറ്റി. 20 വർഷം മുമ്പ് ഭാര്യ നഷ്ടപ്പെട്ട കന്ദസാമി നായ്ക്കർ മാത്രമാണ് താൻ ജനിച്ച് വളർന്ന അതേ ഗ്രാമത്തിൽ താമസിക്കാൻ തീരുമാനിച്ചത്.

ALSO READ – ഇരുട്ടു വീണാൽ തിളങ്ങുന്ന കാട് ; ഇന്ത്യൻ വനത്തിലെ അപൂർവ്വ കാഴ്ചകൾ

അദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. മീനാക്ഷിപുരം ഗ്രാമം കൃഷിയെ ആശ്രയിച്ചായിരുന്നുവെന്നും മഴക്കുറവും വെള്ളത്തിൻ്റെ ദൗർലഭ്യവും മൂലം ഗ്രാമത്തിൻ്റെ സ്ഥിതി മോശമാകാൻ തുടങ്ങിയതായും ഇളയ മകൻ ബാലകൃഷ്ണൻ പറഞ്ഞു. വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാൻ ആളുകൾ 3-4 കിലോമീറ്റർ നടക്കേണ്ടതിനാൽ ഗ്രാമത്തിൽ താമസിക്കാൻ ആളുകൾ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഗ്രാമത്തിൽ തന്നെ മരിക്കണമെന്നായിരുന്നു കന്ദസാമി നായക്കിൻ്റെ അവസാന ആഗ്രഹം. ഇക്കാരണത്താൽ, അവസാന നാളുകളിലും അദ്ദേഹം തനിയെ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. ഒടുവിൽ ഏതാനും ദിവസം മുമ്പ് മകൻ ബാലകൃഷ്ണൻ തൻ്റെ പിതാവിനെ കാണാൻ ആളെ ഏർപ്പാടാക്കി.

ഞായറാഴ്ച വൈകീട്ട് കന്ദസ്വാമിയെ കാണാനെത്തിയ ആളാണ് മരിച്ച വിവരം അറിഞ്ഞത്. 73 കാരനായ കന്ദസാമി നായക്കിൻ്റെ മരണത്തോടെ മീനാക്ഷിപുരം ഇപ്പോൾ ആളില്ലാത്ത പ്രേതഗ്രാമമായി മാറിയിരിക്കുകയാണ്.