AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

J&K Terror Attack: ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്

Jammu And Kashmir Gulmarg Terror Attack: ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളിക്ക് വെടിയേറ്റ് പരിക്കേറ്റ് മണിക്കൂറുകൾക്ക് പിന്നാലെയാണ് അടുത്ത ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

J&K Terror Attack: ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Represental Image (credits: PTI)
Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 24 Oct 2024 | 10:15 PM

ജമ്മു കശ്മീരിലെ ഗുൽമാർഗിലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ ഒരു തൊഴിലാളിക്ക് വെടിയേറ്റ് പരിക്കേറ്റ് മണിക്കൂറുകൾക്ക് പിന്നാലെയാണ് അടുത്ത ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഗന്ദർബാലിൽ നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിൽ തുരങ്ക നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് നിർമാണത്തൊഴിലാളികളുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്.

ഗന്ദേർബൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയിലെ ടണൽനിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം.

Updating…