AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു, നാല് പോലീസുകാർക്ക് പരിക്ക്

Jammu Kashmir Terrorist Encounter: ഖന്യാറിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് പോലീസുകാർക്ക് പരിക്കേറ്റിരിക്കുന്നത്. ഇവിടെ നിന്ന് ഒരു ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇതിനിടെ അനന്ത്നാഗിലെ ഹൽക്കാൻ ഗാലിയിൽ സൈന്യം നടത്തിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് രണ്ട് തീവ്രവാദികളെ വധിച്ചത്. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുമുണ്ട്.

Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു, നാല് പോലീസുകാർക്ക് പരിക്ക്
Represental Image (Credits: PTI)
Neethu Vijayan
Neethu Vijayan | Published: 02 Nov 2024 | 06:32 PM

ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യത്യസ്തയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ (Jammu Kashmir Encounter) മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലെ അനന്ത്നാഗ്, ഖന്യാർ എന്നിവിടങ്ങളിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.

ഖന്യാറിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് പോലീസുകാർക്ക് പരിക്കേറ്റിരിക്കുന്നത്. ഇവിടെ നിന്ന് ഒരു ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇതിനിടെ അനന്ത്നാഗിലെ ഹൽക്കാൻ ഗാലിയിൽ സൈന്യം നടത്തിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലാണ് രണ്ട് തീവ്രവാദികളെ വധിച്ചത്. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം കശ്മീരിലെ ബുധ്ഗാം ജില്ലയിൽ വെള്ളിയാഴ്ച രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് സൈന്യം ആന്റി ടെററിസ്റ്റ് ഓപ്പറേഷൻ നടത്തിയത്. ഉത്തർപ്രദേശ് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റക്കാർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

ഒക്ടോബർ 20-ന് ഗംദേർബൽ ജില്ലയിലെ ടണൽ നിർമാണസൈറ്റിൽവെച്ച് നടന്ന ഭീകരാക്രമണത്തിൽ ഒരു പ്രാദേശിക ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ വെടിയേറ്റ് മരിച്ചിരുന്നു. ഗന്ദേർബാൽ ജില്ലയിൽ ടണൽ നിർമാണസ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

Follow Us