AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മൂന്ന് പേർക്കും കൂടി ഒരു ഭർത്താവ് മതിയെന്ന് സഹോദരിമാർ… തീരുമാനം ഈ ഒറ്റക്കാരണത്താൽ! വിവാഹം വൈറൽ

Three Sisters Marry the Same Man: മൂന്ന് സഹോദരിമാർക്ക് കൂടി ഒരു ഭർത്താവ്... പറഞ്ഞുവരുന്നത് പണ്ടത്തെ കഥയല്ല. ഈ ഡിജിറ്റൽ യു​ഗത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. ഉത്തർപ്രദേശിലാണ് ഈ വൈറൽ കല്യാണം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരായ മൂന്ന് സഹോദരിമാരാണ് ഒരേ ആളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.

മൂന്ന് പേർക്കും കൂടി ഒരു ഭർത്താവ് മതിയെന്ന് സഹോദരിമാർ… തീരുമാനം ഈ ഒറ്റക്കാരണത്താൽ! വിവാഹം വൈറൽ
Three Sisters Marry The Same ManImage Credit source: Social Media
Amal KV
Amal KV | Updated On: 24 Jul 2026 | 08:26 PM

ലഖ്നൌ : മൂന്ന് സഹോദരിമാർക്ക് കൂടി ഒരു ഭർത്താവ്… പറഞ്ഞുവരുന്നത് പണ്ടത്തെ കഥയല്ല. ഈ ഡിജിറ്റൽ യു​ഗത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. ഉത്തർപ്രദേശിലാണ് ഈ വൈറൽ കല്യാണം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരായ മൂന്ന് സഹോദരിമാരാണ് ഒരേ ആളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. സഹോദരിമാരായ സരോജ് 20, സാവിത്രി റാണി (19), സന്തോഷ്‌ ( 18) എന്നിവരാണ് തങ്ങളുടെ ക്യാമറാമാനായ വികാസ്‌ ഖടക് വംശിയെ ( 20) വിവാഹം ചെയ്തത്.

ഇത്തരത്തിൽ ഒരു വിചിത്രമായ തീരുമാനമെടുക്കാൻ സഹോദരിമാർ വ്യക്തമായ ഒരു കാരണവും പറയുന്നു. തങ്ങൾക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നും അത് കാരണമാണ് ഒരാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് എന്നും ഇവർ പറയുന്നു.

Also Read: ഡൽഹി പോലീസ് ബ്ലോക്ക് ചെയ്ത് 400 ഓളം പാക് സോഷ്യൽ മീഡിയ പേജുകൾ

കുട്ടിക്കാലം മുതൽ ഞങ്ങൾ ഒന്നിച്ചാണ് വളർന്നത്. വേർതിരിഞ്ഞു ജീവിക്കുന്നതിനെ കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കാൻ വയ്യ. വിവാഹം ഞങ്ങളെ വേർപിരിവിക്കും എന്ന് മനസ്സിലായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ജീവൻ അവസാനിപ്പിക്കാൻ വരെ ആലോചിച്ചു. പിന്നീടാണ് അതിനുപകരം ഒരു പുരുഷനെ തന്നെ തങ്ങൾ മൂന്നുപേരും വിവാഹം ചെയ്യുന്ന കാര്യം മനസ്സിലേക്ക് വന്നതും തീരുമാനം എടുത്തത്. സഹോദരിമാരിൽ ഒരാളായ സരോജ് പ്രതികരിച്ചു.

വികാസ് തന്റെ മൂന്ന് ഭാര്യമാരെയും സിന്ദൂരമണിയിക്കുന്നതിന്‍റെയും വിവാഹ ചടങ്ങുകളുടെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചാമുഡ മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. സഹോദരിമാരുടെ ആത്മബന്ധത്തെ കുറിച്ച് ശരിക്കും അറിയാവുന്നതുകൊണ്ടാണ് താൻ വിവാഹത്തിന് സമ്മതിച്ചത് എന്ന് വികാസ് പറഞ്ഞു. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ഈ വിവാഹത്തിന് സാധുത ഇല്ല എന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

എന്നാൽ ഇവരുടെ ബന്ധുക്കളാരും വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം. വീഡിയോ വൈറലായതിനെത്തുടർന്ന് നാല് പേരെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തതായി ഹസൻപൂർ സർക്കിൾ ഓഫീസർ പങ്കജ് ത്യാഗി പറഞ്ഞു. തങ്ങൾ മുതിർന്നവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ചടങ്ങ് നടത്തിയതെന്നും അവർ ഞങ്ങളോട് പറഞ്ഞു. ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും പരാതി ലഭിക്കുകയോ നിയമനടപടി സ്വീകരിക്കാവുന്ന കുറ്റകൃത്യം ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ, നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കമെന്നും പോലീസ് പറയുന്നു.

English Summary

One husband for three sisters… This isn’t a story from the past; it is an event that took place recently in this digital age. This viral wedding occurred in Uttar Pradesh, where three sisters all social media influencers chose the same man as their life partner.

Follow Us